എന്താണമ്മേ എന്താണമ്മേ
നമ്മുടെ നാടിനിതെന്താണ് ?
എന്നുടെ കൂടെ കളിക്കാനോ
എന്നുടെ കൂടെ ഇരിക്കാനോ
ആരും വരാത്തതെന്താണ് ?
ഈ ലോകത്തെയാകെ പിടിച്ച് കുലുക്കി
കൊറോണ വൈറസ് വന്നൂ മോളെ.
കൊറോണയെ എങ്ങനെ ഓടിക്കാമമ്മേ ?
ഒന്നു പറഞ്ഞേ മോളൂന്ന്.
തുമ്മലോ ചുമയോ വന്നാല്
തൂവാലകൊണ്ട് മറച്ചീടാം.
കയ്യും മുഖവും കഴുകീടാം.
സാമൂഹികാകലം പാലിച്ചീടാം.
റോഡിലിറങ്ങുമ്പോൾ മാസ്ക്ക് ധരിച്ചീടാം.
വീട്ടിലിരുന്ന് തുരത്താം ഈ വീരനെ.