എ.എൽ.പി.എസ് തൊടികപ്പുലം/അക്ഷരവൃക്ഷം/നമ്മുടെ ജീവനാണ് നമുക്ക് വലുത്(ലേഖനം)

Schoolwiki സംരംഭത്തിൽ നിന്ന്
നമ്മുടെ ജീവനാണ് നമുക്ക് വലുത്


ലോകത്ത് പടർന്ന് പിടിക്കുന്ന മാരകമായ ഒരു വൈറസ് അഥവാ നമ്മൾക്കെല്ലാവർക്കും അറിയുന്ന കൊറോണ (Covid-19). ഈ വൈറസ് നമ്മുടെ രാജ്യമായ ഇന്ത്യ രാജ്യത്തും വന്നു. നമ്മുടെ ജില്ലയായ മലപ്പുറം ജില്ലയിലും ഈ മാരകമായ വൈറസ് വന്നു. ഇതിന്റെ പേരിൽ സ്കൂളുകളും എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചു. അതു പോലെ തന്നെ കടകളും എല്ലാ ജോലികളും നിർത്തലാക്കി. ഈ വൈറസ് ആദ്യമായി സ്ഥിതീകരിച്ചത് ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ്. ഈ രോഗം വളരെ പെട്ടെന്ന് പകരുന്ന ഒരു രോഗമാണ്.

കൊറോണ വൈറസ് ശ്വാസനാളിയെയാണ് ബാധിക്കുക. ജലദോശം, ന്യൂമോണിയയുമൊക്കെയാണ് ഈ വൈറസ് ബാധയുടെ ലക്ഷണങ്ങൾ. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. ശരീരസ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും, ചുമക്കുമ്പോഴും വായിൽ നിന്ന് പുറത്തേക്ക് തെറിക്കുന്ന സ്രവങ്ങളുടെ തുള്ളിയിൽ വൈറസുകൾ ഉണ്ടായിരിക്കും. വായും, മൂക്കും മൂടാതെ തുമ്മുമ്പോഴും, ചുമക്കുമ്പോഴും ഇവ വായുവിലേക്ക് പടരുകയും അടുത്തുള്ളവരിലേക്ക് വൈറസുകൾ എത്തുകയും ചെയും.

കൊറോണ വൈറസിന് കൃത്യമായ ചികിത്സയില്ല. പ്രതിരോത വാക്സിനും ലഭ്യമല്ല. രോഗം തിരിച്ചറിഞ്ഞാൽ രോഗിയെ മറ്റുള്ളവരിൽ നിന്ന് ഐസൊലേറ്റ് ചെയ്താണ് ചികിത്സ നൽകേണ്ടത്. പകർച്ചപ്പനിക്ക് നൽകുന്നത് പോലെ ലക്ഷണങ്ങൾക്ക് അനുസരിച്ചുള്ള ചികിത്സയിൽ പനിക്കും വേദനയ്ക്കും ഉള്ള മരുന്നുകളാണ് നൽകുന്നത്. രോഗിക്ക് വിശ്രമം അത്യാവശ്യമാണ്. ശരീരത്തിൽ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കണം.

ഈ രോഗം കാരണം നമ്മൾ വളരെ ഭീതിയിലാണ്. നമ്മളെല്ലാവരും ജാഗ്രത പാലിക്കണം. 'നമ്മുടെ ജീവനാണ് നമുക്ക് വലുത്' നമ്മൾ ഇടക്കിടെ സാനിറ്റൈസർ ഹാന്റ് വാഷ് പോലുള്ളവ കൊണ്ട് കൈ നന്നായി കഴുകുക. അങ്ങിനെ ശ്രദ്ധിച്ചും സൂക്ഷിച്ചും ജീവിച്ചാൽ നമുക്ക് തന്നെ ആ വൈറസിനെ തടയാം......


അൽഫ കെ
4 എ എൽ പി സ്കൂൾ തൊടികപ്പുലം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം