എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2017-18. / പൊതുവിദ്യാലയ സംരക്ഷണ യജ്‌ഞം.

Schoolwiki സംരംഭത്തിൽ നിന്ന്

2017 ജനുവരി 27 സംസ്ഥാനസർക്കാറിൻറെ പൊതുവിദ്യാലയ സംരക്ഷണ യജ്‌ഞം പരിപാടിയുടെ ഭാഗമായി കോണോട്ട് എ.എൽ.പി സ്കൂളിൽ വിദ്യാലയ സംരക്ഷണ വലയവും സൗഹൃദസദസ്സും സംഘടിപ്പിച്ചു.പൊതു വിദ്യാലയത്തിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിനും വിദ്യാലയ മികവുകൾ പൊതുസമൂഹത്തിൽ എത്തിക്കുന്നതിനു വേണ്ടി വിദ്യാലയ സംരക്ഷണ യജ്ഞം പരിപാടികൾ സംഘടിപ്പിച്ചു.പ്രദേശത്തെ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക പ്രവർത്തകർ ,മുൻ പിടിഎ അംഗങ്ങൾ,പൂർവ്വ വിദ്യാർത്ഥികൾ എന്നിവർ സംയുക്തമായാണ് ആണ് സ്കൂളിലേക്ക് കുട്ടികളെ ആകർഷിക്കുന്നതിന് വേണ്ടി പ്രവർത്തനത്തിൽ പങ്കാളികളായത്.ഇതിൻറെ ഭാഗമായി സ്കൂളിൽ വിദ്യാഭ്യാസ സെമിനാറും ആരും വിദ്യാലയ സംരക്ഷണ ചങ്ങലയും ഒരുക്കി.വാർഡ് മെമ്പർ ലിനി എംകെ മുൻ വാർഡ് മെമ്പർ ഭാസ്കരൻ വിവിധ കക്ഷി രാഷ്ട്രീയ പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.ക്യാമ്പയിന്റെ ഭാഗമായി ടീമംഗങ്ങൾ വിവിധ ഗ്രൂപ്പുകളിലായി പ്രദേശത്തെ വീടുകൾ സന്ദർശിച്ചു.