എന്റെ നാടെന്റെ നാടെന്റെ നാട്
അരുമയാം കേരളമെന്റെ നാട്
നിപ്പയും പ്രളയവും ഇടവിട്ട് വന്നിട്ടും
തോൽക്കാത്ത പുണ്യമാം നാട്
കോവിഡ് വൈറസിൻ വ്യാപനം തടയുവാൻ
ഒരുമിച്ചു നിൽക്കുമെൻ നാട്
ആതുര സേവകർ നാടിൻ രക്ഷക്ക്
കൈ കോർത്തു നിൽക്കുമെൻ നാട്
നിയമം കാക്കാൻ പോലീസുകാരെല്ലാം
ഒത്തൊരുമിക്കുമെൻ നാട്
ഒരു ജാതി ഒരു മതം ഒരു ദൈവമെന്നോതി
മുന്നോട്ടു പോകുമെൻ നാട്
മുന്നോട്ട് പോകുമെൻ നാട്