എ.എൽ.പി.എസ് കാടാമ്പുഴ/അക്ഷരവൃക്ഷം/മഴമേഘങ്ങൾ പാടുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
മഴമേഘങ്ങൾ പാടുന്നു

മാനം കറുത്ത നേരത്ത്
മയിലുകൾ നൃത്തം വയ്ക്കുന്നു
മലയുടെ മുകളിൽ മാനത്ത്
മഴ മേഘങ്ങൾ പാടുന്നു
പേ ക്രോം പാടും തവളകളേ
മഴയും കൊണ്ട് വരാം ഞങ്ങൾ
കുളവും പുഴയും തോടുകളും
കളകളമൊഴുകും അരുവികളും
എല്ലാം നിറച്ചു തരാം ഞങ്ങൾ
വിത്തുകൾ ഞങ്ങൾ മുളപ്പിയ്ക്കും
പൂവുകളെല്ലാം വിരിയിക്കാം
മഴയായ് ഞങ്ങൾ പെയ്യുമ്പോൾ
കു ട ക ളെടുക്കൂ കുട്ടികളേ...

ഷഹ ദിയ
3 D എ.എൽ.പി.എസ് കാടാമ്പുഴ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത