പോരാടുവാൻ നേരമായിന്നു കൂട്ടരെ
പ്രതിരോധ മാർഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി-
ന്നലയടിയിൽ നിന്നും മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സ്പർശനം നമ്മൾ-
കൊഴിവാക്കിടാം ഹസ്‌തദാനം
ആരോഗ്യപാലകർ നൽകും നിർദേശങ്ങൾ
പാലിച്ചിടാം മടിയാതെ
ആശ്വാസമേകും ശുഭവാർത്തകൾ കേൾക്കാൻ
ഒരുമനസ്സോടെ ശ്രമിക്കാം
ജാഗ്രതയോടെ മുന്നേറാം ഭയക്കാതെ
ജാഗ്രതയോടെ മുന്നേറാം