എ.എൽ.പി.എസ്. കാവതികളം/പൂർവ്വവിദ്യാർത്ഥികൾ

Schoolwiki സംരംഭത്തിൽ നിന്ന്

കോട്ടക്കൽ മുരളി

കോട്ടക്കൽ മുരളി


കോട്ടക്കലിന്റെ പേര് കേരളത്തിൽ ഉടനീളം എത്തിച്ച കലാകാരൻ,സംഗീത സംവിധായകൻ,നാടകസംവിധായകൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചയാൾ ചെറുപ്പം മുതലേ കേരളശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവ സാന്നിധ്യം, ആകാശവാണി കോഴിക്കോട് നിലയത്തിൽ ശ്രദ്ധേയമായ കാവ്യാലാപനപരിപാടി സ്ഥിരമായി നടത്തിയിരുന്നു ,കേരളത്തിന്റെ പ്രധാന മുന്നേറ്റമായ സാക്ഷരതാപ്രവർത്തനത്തിനിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തും,വിദേശരാജ്യങ്ങളിലും  കലാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ്. സംഗീതസംവിധാനം നാടക പ്രവർത്തനം എന്നിവക്ക് ഒട്ടേറെ ബഹുമതികൾക്ക് അർഹനായി. ഹൈർസെക്കണ്ടറി പ്രിസിപ്പലായി വിരമിച്ച ഇദ്ദേഹം കലാരംഗത്ത് ഇപ്പോഴും  സജീവം.

ശ്രീഹരി കോട്ടക്കൽ

ശ്രീഹരി കോട്ടക്കൽ

ഓടക്കുഴലിൽ ദേശീയതലത്തിൽ  അംഗീകാരം ,സംസ്ഥാനസ്കൂൾ കലോത്സവത്തിൽ  തുടർച്ചയായി  ഒട്ടേറെ വർഷം ഒന്നാംസ്ഥാനം ,സിനിമാ പിന്നണി രംഗത്തും,ഒട്ടേറെ സംഗീത ആല്ബങ്ങളുടെ പിന്നണിയിലും പ്രവർത്തിച്ചു ,കേരളത്തിന്  അകത്തും ,പുറത്തും ,വിദേശരാജ്യങ്ങളിലുമായി ഒട്ടേറെ സംഗീത പരിപാടികൾ അവതരിപ്പിച്ചു  വരുന്നു .ബിരുദാനന്തരബിരുദം കരസ്ഥമാക്കിയ ഈകലാകാരൻ  ഇപ്പോൾ അധ്യാപക വിദ്യാർത്ഥിയാണ്