എല്ലായിടത്തും കൊറോണ
ടി.വി തുറന്നാൽ കൊറോണ
നമ്മെ അകറ്റിയടുപ്പിക്കുന്നു ഈ കൊറോണ
അച്ഛനും അമ്മയും അനിയനും
കളിക്കൂട്ടുകാരായ് എപ്പോഴും എന്നരികിൽ
മരത്തിലിരുന്നൊരു പക്ഷി
മധുരിതമായ് പാടുന്നു
അതെന്നുടെ പ്രിയ ടീച്ചർതൻ
സ്വരമാധുരിയായ് എന്നിൽ നിറയുന്നു
മരച്ചില്ലയിൽ കളിക്കുന്ന
അണ്ണാരക്കണ്ണന്മാർ
എന്നുടെ ക്ലാസ്സിലെ
പ്രിയ മിത്രങ്ങളായ് .....
എന്താണെന്നറിയില്ല
അകന്നിരുന്നിട്ടും
എല്ലാരും
അടുത്തിരിക്കുന്നു.