എ.എൽ.പി.എസ്. ഊർങ്ങാട്ടിരി/അക്ഷരവൃക്ഷം/മുത്തശ്ശി പ്ലാവിന്റെ സന്തോഷം

Schoolwiki സംരംഭത്തിൽ നിന്ന്
മുത്തശ്ശി പ്ലാവിന്റെ സന്തോഷം

പ്ലാവേ പ്ലാവേ മുത്തശ്ശി പ്ലാവേ
എന്തേ നിനക്കിത്ര സന്തോഷം
നിന്നെയും തേടി ആളുകൾ വന്നിട്ടോ
നിൻ കനിയെല്ലാം അവർക്ക് കൊടുത്തിട്ടോ
എന്തേ നിനക്കിത്ര സന്തോഷം
ലോകം മുഴുവനും കോവിഡ് വന്നപ്പോൾ
ലോകജനത വീട്ടിലിരുന്നപ്പോൾ
വേലയും കൂലിയും ഇല്ലാതെ വന്നപ്പോൾ
വീട്ടകമെല്ലാം പട്ടിണിയായപ്പോൾ
നീയാണേവർക്കും ആശ്വാസമായത്
ഒരു കാലം ചിലരൊന്നും നിന്നെ കണ്ടില്ല
അന്നു നിൻ കനിയെല്ലാം വീണു പോയില്ലേ
അക്കാലമോർത്തവർ ഖേദിക്കുന്നുണ്ടാവാം
നിൻ കനിയെത്രയോ നല്ലതെന്നോതി
ഇന്നവർ തോളിലേറ്റുന്നു നിന്നെ
നല്ല നാളേയ്ക്കായ് പ്രാർത്ഥിക്കുന്നുണ്ടാവാം.

 

ജന്ന എം കെ
1 ബി എ എൽ പി സ്കൂൾ ഊർങ്ങാട്ടിരി
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത