സിറഞ്ചുകൾ ഞരമ്പു
തുളച്ച് ചോരകുടിക്കാനെ
ത്തും മുൻപേ,
ജീവിതത്തെ ഉറ്റുനോക്കു
ന്ന കണ്ണുകളെ കുത്തി
പ്പൊട്ടിച്ച്,
പ്രതീക്ഷകൾ മന്ത്രിക്കുന്ന
ചുണ്ടുകളെ ചീന്തിപ്പറിച്ച്,
ചിറകുമുളച്ച സ്വപ്നങ്ങളെ
അരിഞ്ഞുവീഴ്ത്തി,
ചിരിക്കാൻ തുടിക്കുന്ന
സന്തോഷങ്ങളെ വീണ്ടും
കണ്ണീരുകുടിപ്പിച്ച്,
ഹൃദയമിടിപ്പിന്റെ
ചങ്ങലയുംമുറിച്ചുകൊണ്ട്,
കാൻസർ കാർന്നുതിന്ന
ശരീരവുമായ്
ആ അറയിൽ എനിക്കും
കിടക്കണം.
ചീഞ്ഞുപോയജീവിതങ്ങൾ
മരിച്ചു ജീവിക്കുന്ന
മോർച്ചറിയിൽ.