എ.എം.യു.പി സ്കൂൾ മേൽമുറി സൗത്ത്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും ഒരു തലമുറയെ വിജ്ഞാനത്തിന്റെ വെട്ടത്തിലേക്ക് നയിക്കാൻ 1925ൽ മർഹൂം ചോലശ്ശേരി അഹമ്മദ്കുട്ടി മൊല്ലയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് ഈ ഓത്ത് പള്ളിക്കൂടം. 1938ൽ അഞ്ചാം ക്ലാസായും 1965ൽ യു.പി സ്കൂളായും അപ്ഗ്രേഡ് ചെയ്തതാണ് ഈ സ്ഥാപനം.

ഈ പ്രദേശത്തിന്റെ സംസ്കാരത്തിന്റെയും പ്രതീകമായി നിലകൊണ്ടിരുന്ന ഈ സ്ഥാപനം 2017 ൽ വിദ്യാഭ്യാസ  വിചക്ഷണനും സംസ്ഥാന അധ്യാപക അവാർഡ് ജേതാവുമായ ശ്രീ കാട്ടുമാടം കൃഷ്ണകുമാർ മാസ്റ്റർ ഏറ്റെടുക്കുകയും ഭൗതിക സാഹചര്യങ്ങൾ സ്വപ്ന തുല്യമായി മെച്ചപ്പെടുത്തുകയും ചെയ്തു