എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/മഹാമാരിയുടെ തുടക്കം

Schoolwiki സംരംഭത്തിൽ നിന്ന്
മഹാമാരിയുടെ തുടക്കം

നമ്മെ തളർത്താൻ മുന്നിട്ടു വന്ന
ഈ മഹാമാരിയാം കൊറോണയെ -
ഒന്നിച്ചു നേരിടാൻ കഴിയണം നമ്മുക്ക്
ചൈനയിൽ തുടക്കം വച്ച നീ...
എന്തിനു പിന്നീട് ഈ ഇന്ത്യയിൽ
കയറുവാൻ മുന്നോടിയായ്?
ജാഗ്രത മതിയെന്നു ചൊല്ലിയ
നന്മുടെ നാഴ്സുമാരും ഡോക്ടർമാരും
നമുക്കു വേണ്ടി ഇപ്പോഴും പൊരുതി വിജയം നേരിടുന്നു.
നാം ഓരോരുത്തരും സുരക്ഷ
മാത്രമാക്കാൻ പൊരുതിടു ഈ
നാട്ടിൽ സുരക്ഷക്കായ് .
നാം പറയുന്ന കൊറോണ വൈറസ്
ഇപ്പോൾ കോവിഡ് എന്ന പേരായ്
മറിക്കഴിഞ്ഞില്ലേ.
പേരല്ല കാര്യം നാം നമ്മുടെ ജീവനെയല്ലേ സംരക്ഷിക്കേണ്ടത്,
പെട്ടന്ന് ആരുമറിയാതെ ഒരോ മരണവും
ഇലയായി പൊഴിയുന്നു
ഇനി വേണ്ട ഈ മരണങ്ങൾ.
ഇനി വേണ്ടത് ഒരോ ജീവനുകളും.
 

നിസ്സ ഫാത്തിമ
V11 A എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത