എ.എം.യു.പി.സ്കൂൾ വാണിയന്നൂർ/അക്ഷരവൃക്ഷം/കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് - 19
ഞാനിവിടെ എഴുതാൻ പോകുന്നത് കോവിഡ് 19 ( കൊറോണ വൈറസ് ) എന്ന മഹാമാരിയെ കുറിച്ച് ഒരു ചെറിയ ലേഖന മണ്. കൊറോണ എന്ന ഈ വൈറസ് ആദ്യമായി കണ്ടത് ചൈയിലെ വുഹാൻ നഗരത്തിലാണ്. ഫെബ്രൂ വരി രണ്ടാം വാരത്തിലാണ് ഈ വൈരസ് ആദ്യമായി പടർന്ന് തുടങ്ങിയത്. പനി, ചുമ, ശ്വാസതടസം, തൊണ്ടവേദന, ജലദോഷം, തലവേദന എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. കൈകൾ ആൽക്കഹോൾ സാനിറ്റെ സർ ഉപയോഗിച്ച് കഴുകിയും മാസ്ക്ക് ധരിച്ചും ജനങ്ങ ളു മാ യി ഇടപഴകുമ്പോൾ അകലം പാലിച്ചും , തുമ്മുമ്പോഴും ചുമക്കുമ്പോഴും തുവാല ഉപയോഗിച്ച് പൊത്തിപ്പിടിച്ചും ഇതിനെ പ്രതിരോധിക്കാൻ നമുക്ക് കഴിയും.
 കോവിഡ് 19 ഏറ്റവും കൂടുതൽ ആഘാതമേറ്റ യൂറോപ്യൻ രാജ്യങ്ങളിലൊന്നാണ് ഇറ്റലി .മറ്റൊന്ന് സ്പെയിൻ .ഇറ്റലിയിലുണ്ടായ സംഭവം ഇങ്ങനെയായിരുന്നു.ഒന്നാമത്തെ ആഴ്ച്ചയിൽ 3 പേർക്കായിരുന്നു ഇ രോഗം സ്ഥിരീകരിച്ചത്.രണ്ടാമത്തെ ആഴ്ച്ചയിൽ 152 ആയി ഉയർന്നു.നാലാമത്തെ ആഴ്ച്ച 6700 പേർക്ക് സ്ഥിരികരിച്ചു. ഒരു മാസം പിന്നിട്ടപ്പോൾ 21000 ആളുകൾക്കായി .
അതേ സമയം ഇന്ത്യയിൽ ഇന്നേവരേ 25000 പേർക്ക് രോഗം സ്ഥിരീകരിച്ചു. 860 ഓളം ആളുകൾ മരണപ്പെട്ടു. 5000 ത്തോളം പേർക്ക് രോഗമുക്തി നേടുകയും ചെയ്തു.ഇന്ത്യയിൽ ഒരു ദിവസം 24 മണിക്കൂറിനിടയിൽ  I752 പേർക്ക്  രോഗം സ്ഥിരീകരിച്ചു.മുന്നൂറ്റി നാൽപ്പതോളം പേർ രോഗമുക്തി നേടി. 3 പേർ മരണപ്പെട്ടു. 1 2 3 ഇപ്പോൾ വിവിധ ആശുപത്രികളിൽ  ചികിൽസയിലുണ്ട്. 

ലോകമാകെ രോഗികൾ 27 ലക്ഷത്തോളമുണ്ട്. മരണം 193743. രോഗമുക്തർ 76409 9.

       കൂടുതൽ പേർക്ക് രോഗം വന്നത് വിദേശത്തു നിന്ന് വന്നവരിൽ നിന്നാണ്. രോഗിയുമായുള്ള സമ്പർക്കത്തിലൂടെയും രോഗം വ്യാപിക്കുന്നു . 
       കോവിഡ് ബാധ പ്രദേശങ്ങളിൽ ഗവൺമെന്റ് പല രീതിയിലുള്ള സഹായങ്ങളും ചെയ്തു കൊടുക്കുന്നു .ഇവിടെത്തെ ഗവൺമെന്റ് സൗജന്യ റേഷൻ ,സൗജന്യ കിറ്റ്  എന്നിവ തൽകി.അതിഥി തൊഴിലാളികൾക്ക്  ഭക്ഷണങ്ങളും എത്തിച്ച് കൊടുക്കാൻ സഹായിച്ചു.
   കോവിഡ് 19 നെതിരെ മരുന്നുകളും വാക്സിനുകളും പരീക്ഷിച്ച് വരുന്ന . ഓക്സ്ഫോഡ് സർവകലാശാലയിൽ ch Adox In cov - 19 എന്ന വാക്സിൻ പരീക്ഷിച്ച് വരുന്നു.80 % ശതമാനം വിജയ സാധ്യത കൽപിച്ച് വരുന്നു.
    കോവി ഡിനെതിരെ ഒരിക്കലും ഭീതി വേണ്ട. ജാഗ്രതയാണ്  ആവശ്യം.
നസീഹ തഹസിൻ
VI B എ.എം.യു.പി.സ്കൂൾ വാണിയന്നൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം