എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

മൂന്നര ഏക്കറോളം വിസ്തൃതിയുള്ള സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. എൽ കെ ജി മുതൽ 7 വരെ ക്ലാസുകളിലായി 26ഡിവിഷനുകൾ ഉണ്ട്. ഓഫിസ് മുറിയും കംപ്യൂട്ടർ ലാബും വേവ്വേറെ റൂമുകളിലായാണ് സ്ഥിതി ചെയ്യുന്നത്. വിശാലമായ പ്ലേഗ്രൗണ്ട് ലഭ്യമാണ്. ബഹു: എം എൽ എ പി.കെ. അബ്ദുറബ്ബി ന്റെ എംഎൽഎ ഫണ്ടിൽനിന്നും അനുവദിച്ച 4 കംപ്യൂട്ടറുകൾ അടക്കം 7 കംപ്യൂട്ടറുകൾ കംപ്യൂട്ടർ ലാബിൽ ക്രമീകരിച്ചിട്ടുണ്ട്.കൂടാതെ kites ൽ നിന്നും 2019-20 വർഷം 12 ലാപ്ടോപ്പുകളും 5 പ്രോജെക്ടറുകളും ലഭിച്ചിട്ടുണ്ട്. മൈക്കും ആപ്ലിഫയർ സൗകര്യവും ഉണ്ട്. ശരാശരി നിലവാരത്തിലുള്ള ലൈബ്രറി ഉണ്ട്.സ്കൂൾ വരാന്തയിൽ ആയി തന്നെ റീഡിംഗ് ടേബിളുകൾ ക്രമീകരിച്ചിട്ടുണ്ട്. ഒരേ സമയം 25 പേർക്ക് ഉപയോഗിക്കാവുന്ന മൂത്രപ്പുര സജ്ജീകരിച്ചിട്ടുണ്ട്. കിച്ഛൻ പുതിയ, ബാത് റൂം പണി നടന്നുകൊണ്ടിരിക്കുന്നു.