എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

മാസ്കിനൊരു പൂതി.......
തന്നെയാരും കാര്യമായി കാണുന്നില്ലെന്ന്
തന്നെ നിർത്തലാക്കിയതിന് പ്ലാസ്റ്റിക്കിന് വിരഹ ദുഃഖം
സാനിറ്റൈസർ ഒറ്റയ്ക്ക് കിടന്ന് മരവിക്കുന്നു
തന്നെയാരും വാങ്ങുന്നില്ലെന്ന പരാതിയിൽ.....
ഒടുവിലിതാ
അറിഞ്ഞിടാത്ത പലതിനേയും
പ്രസിദ്ധിയിലേക്ക് കൊണ്ടുവരാൻ
പാവം കീടാണു ശ്രമിച്ചു....
ആ ശ്രമവും വിഫലം:
ആരും തന്നെ കാണുന്നു പോലുമില്ലാന്ന്
ഒടുവിൽ.....
കീടാണു ഒന്നു ലാത്തിവീശി
കേട്ട പാട്ട് പിന്നീട് മുളുന്ന പോലെ....
കാണാത്ത കീടാണുവിനും പേരിട്ടു " കോറോണ "
കോവിഡെന്ന ചെല്ലപ്പേരിലും
പുള്ളിക്കാരൻ അറിയപ്പെട്ടു

റിഫ ഇവി
5 D എ.എം.യു.പി.സ്കൂൾ പാലത്തിങ്കൽ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - കവിത