എ.എം.യു.പി.സ്കൂൾ പാലത്തിങ്ങൽ/അക്ഷരവൃക്ഷം/ദുരിതങ്ങളുടെ കരാള ഹസ്തങ്ങൾ.........
ദുരിതങ്ങളുടെ കരാള ഹസ്തങ്ങൾ.........
പതിനായിരങ്ങൾ മരിച്ചു വീണ ലോകയുദ്ദം രുക്ഷമായ പ്രകൃതി ക്ഷോഭം പടർന്നു പിടിച്ച കൊറോണ ഉൾപ്പടെ യുള്ള മാരക രോഗങ്ങൾ.......ദുരിത ങ്ങ ളുടെ കരാളഹസ്തങ്ങൾ പിടിമുറുക്കിയ ദിനങ്ങൾ... ലോകത്തിലെ വിവിധ ഭൂഖണ്ഡങ്ങളെയും ചരാചരങ്ങളെയും ചരിത്രാധീതകാലം മുതൽ തന്നെ മഹാമാരികളും പ്രകൃ തിക്ഷോഭവും തകർ ത്തു തരിപ്പണമാക്കിയിട്ടുണ്ട്. കോവിഡ് കാലത്തിന് മുമ്പ് ശേഷ വും എന്ന രീതിയിൽ ആധുനിക ലോകം ചരിത്രത്തെ മാറ്റി കുറിക്കാൻ ഒരുങ്ങുന്ന ഈ അവസരത്തിൽ കോവിഡിനെ തുരത്താൻ മനുഷ്യരുടെ മുൻകരുതൽഅത്യാവശ്യമാണ്. മനുഷ്യരുടെ ജാഗ്രതക്കുറവ് ഇനിയും തുടരുകയാണ് എങ്കിൽ ഗ്രാമങ്ങളിലും നഗരങ്ങളിലും ആരാധനാലയങ്ങളി ലും വഴി അമ്പലങ്ങളിലും ബസ്റ്റാന്റിലും, വഞ്ചികടവുകളിലും പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും കൂട്ടമായുള്ള ഇരിപ്പും കിടപ്പും അതി ദയനീയമായ കാഴ്ചയാണ്. പതിയേ ദാരിദ്ര്യം കാരണം പ്രതേശങ്ങളിലും ദിവസങ്ങളോളം അന്നം വേവിക്കാത്ത അടുക്കളകളും യഥാസമയം മേയാത്ത കാരണത്താൽ ചോർന്നൊലിക്കുന്ന ഓലപ്പുരകളും അനുദിനം വർധിച്ചു വന്നു. നമ്മുടെ ആരോഗ്യപ്രവർത്തകരും ഗവണ്മെന്റും അതിലുപരി നമ്മുടെ ഡോക്ടർമാരും സ്വന്തം ജീവൻ പണയം വച്ച് കോവിഡിനെ തുരത്താൻ രംഗത്തിറങ്ങി. തദ്ദേശ സ്ഥാപനങ്ങളിലെ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ പരിമിതമായ രീതിയിൽ ആരോഗ്യ പ്രവർത്തകർ കിണറുകളിലും കുളങ്ങളിലും മലിന ജലം കെട്ടി നിൽക്കുന്ന സ്ഥലങ്ങളിലും അനുനാശിനി വിതറിയിരുന്നു, മറ്റും പ്രതിരോധ ഇൻജെക്ഷൻ ഗുളികകൾ, ശരീരത്തിൽ പുരട്ടാൻ, തൈലങ്ങളും, വിതരണം ചെയ്തു, അങ്ങനെ പല തരത്തിലും ആരോഗ്യ മേഖല വികസിച്ചു എങ്കിലും നാടിന്റെ നാനാ ഭാഗത്തും മരണ സംഖ്യ അനുദിനം വർധിച്ചു കോവിടിനെ നിരത്താൻ ഇനി ഓരോ മനുഷ്യനും ഇടയ്ക്കിടെ ഇരുപത് സെക്കന്റ് ഓളം കയ്യും മുഖവും സോപ്പ് ഉപയോഗിച്ച് വൃത്തിയാകുക പുറത്ത് ഇറങ്ങുമ്പോൾ മാസ്ക് ധരിക്കുക. ഇങ്ങനെ ഉള്ള ചില മുൻകരുതൽ എടുക്കുക. ഈ കാലഘട്ടത്തിൽ തന്നെ ഞങ്ങൾ മാസ്ക് ധരിച്ച് പുറത്തിറങ്ങുന്നു.ഇത് തുടരുകയാണെങ്കിൽ ഞങ്ങളുടെ തലമുറ എങ്ങനെ ആയിരിക്കും മാസ്കും ഓക്സിജൻ സിലിണ്ടറും വെക്കേണ്ടി വരുമോ എന്ന് ഇപ്പോൾ ഭയം ആയി പോയി ഇനി തിരിച്ചു വരാൻ കൊവിട് ബാധി ച്ച പോലെ കാലങ്ങൾ കാത്തിരികേണ്ടി വരുമോ! കൊവിട് മാറിയാൽ കാണാൻ കഴിയുന്ന കാഴ് ച്ച അതി രൂക്ഷ മായതായിരിക്കും.കാരണം ആരും ഒരു ജാഗ്രതയും പാലിക്കുകയില്ല. ഇപ്പോൾ ഏത് നിമിഷവും എല്ലാവരും മാസ്ക് ധരിക്കുന്നു. കോവിഡ് കാലങ്ങൾ കഴിഞ്ഞാൽ മാസ്ക് ഉപയോഗ ഷൂന്യമാകും.ഏതെങ്കിലും ഗവണ്മെന്റ് എങ്കിലും ഉറപ്പ് നൽകട്ടെ. ഇനി പഴയ ലോകത്തേക്ക് തിരിച്ചു വരാൻ പറ്റുമെന്ന്, ഇനി തിരിച്ചു വരുമെന്ന് പറഞ്ഞാൽ പോലും അതിന് സാതിക്കില്ല കാരണം അത്രക്കും വല്ലാത്ത ഒരു അവസ്ഥയിലാണ് ലോകം ഈ നിമിഷം വരെ നമ്മോട് ഒപ്പമുള്ള ആരോഗ്യ പ്രവർത്തകരും അതിലുപരി നമ്മുടെ ആരോഗ്യ വകുപ്പ് മന്ത്രി കുറച്ചു കെ കെ ശൈലജ ടീച്ചർക്കും അത് പോലെ നമ്മുടെ ഗവണ്മെന്റിനും ഒരായിരം അഭിനന്ദനങ്ങളുടെ പൂ ചെണ്ടുകൾ അർപിക്കുന്നു.
സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 31/ 01/ 2022 >> രചനാവിഭാഗം - ലേഖനം |