എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ കുറിഞ്ഞിപ്പൂച്ചയും കൊറോണയും
കുറിഞ്ഞിപ്പൂച്ചയും കൊറോണയും
🐈 (കുറിഞ്ഞിപ്പൂച്ച ഉച്ചമയക്കം കഴിഞ്ഞ് കണ്ണു തുറന്ന് നോക്കുമ്പോൾ മുന്നിൽ ഒരു പരിചയമില്ലാത്ത ജീവി!) കുറിഞ്ഞി: ആരാ നീ, ആദ്യമായി കാണുകയാണല്ലോ?! ആഗതൻ: ഞാനാണ് *കൊറോണ.* കുറിഞ്ഞി: ഓഹോ...! അപ്പൊ നീയാണല്ലേ കൊറോണ, എൻറെ അമ്മു നിന്നെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്. കൊറോണ: ഞാനുണ്ടായത് കൊണ്ടാണ് നിനക്ക് മീനൊന്നും കിട്ടാത്തതും, അമ്മു പുറത്തേക്കൊന്നും പോകാത്തതും. കുറിഞ്ഞി: നീ വല്ലാത്ത ശല്യമാണല്ലോ... നീ കാരണം ഞാൻ എല്ലും തോലുമായി. ഞങ്ങൾക്ക് പുറത്ത് പോകാനും കളിക്കാനുമൊന്നും കഴിയുന്നില്ല. നിന്നെ ഞാൻ ഇന്ൻ ശരിയാക്കിത്തരാം.. (കുറിഞ്ഞി കൊറോണയുടെ പിന്നാലെ ഓടി അതിനെ പിടിക്കാൻ നോക്കുന്നു; ഈ സമയം അമ്മു ചക്ക തിന്നു കൊണ്ട് വരുന്നു.) അമ്മു: എന്താ കുറിഞ്ഞീ നീയിങ്ങനെ ഓടുന്നത്?! കുറിഞ്ഞി: നമ്മെ ശല്യപ്പെടുത്തുന്ന ആ കൊറോണയില്ലേ, അതിനെ പിടിക്കാൻ നോക്കുകയാ. കൊറോണ: ഹ...ഹ...ഹാ... അതിന് അവൾക്കെന്നെ കാണുകയില്ലല്ലോ.. പാവം കുറിഞ്ഞി, കൊറോണയെ പിടിക്കാൻ കുറെ ശ്രമിച്ചു. അവസാനം കിട്ടില്ലെന്നായപ്പോൾ ചെറിയ ചമ്മലോടെ ചക്ക തിന്നാൻ പോയി. ➖➖▪️▪️➖➖
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 04/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ