എ.എം.യു.പി.സ്കൂൾ പാറക്കൽ/അക്ഷരവൃക്ഷം/ അതിജീവിക്കാം കൊറോണയെ

അതിജീവിക്കാം കൊറോണയെ

കൊറോണ അഥവാ കോവിഡ് 19 ചൈനയിലെ വുഹാൻ പ്രദേശത്ത് നിന്നുത്ഭവിച്ച മാരക വൈറസാണ്.... മനുഷ്യരിലേക്ക് അതിവേഗം പടർന്നു പിടിക്കുന്ന ഈ വൈറസിന് മുന്നിൽ ലോകജനത മുട്ടുമടക്കിക്കൊണ്ടിരിക്കുന്ന സാഹചര്യമാണ് കാണാനാവുന്നത്. ലോകത്തിൻ്റെ മിക്ക രാജ്യങ്ങളും ഈ ആറു മാസത്തിനിടെ ഇതിനിരയായി കഴിഞ്ഞു... ഈ രോഗം പിടിപെട്ടാൽ നമ്മൾ ഒറ്റയ്ക്കായി ഇരുട്ടിൽ അകപ്പെട്ടു,,, അച്ഛനും, അമ്മയും, കൂടപ്പിറപ്പുകളുമില്ലാത്ത ആരും ഓർക്കാനിഷ്ടപ്പെടാത്ത ഒരു ലോകം.... നമ്മുടെ രാജ്യത്തിലേക്കും അതിൻ്റെ വ്യാപനം എത്തിയിരിക്കുന്നു... നമ്മൾ ജാഗരൂകരായിരിക്കണം ശക്തമായി പോരാടാം നമുക്ക് വീട്ടിലിരുന്ന് സാമൂഹിക അകലം പാലിച്ച് ഓർമപ്പെടുത്തലുകൾ തുടർന്ന് അതിജീവിക്കാം നമുക്ക് കൊറോണയെ,, അതിജീവിക്കണം നമുക്ക് കൊറോണയെ ...

മാളവിക കെ പി
2B എ എം യു പി സ്കൂൾ പാറക്കൽ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം