എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ നഷ്ട്ടമായ അവധിക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
നഷ്ട്ടമായ അവധിക്കാലം
ഈ അവധിക്കാലത്ത് ഞാൻ കൊതിച്ചതൊന്ന് ,പക്ഷെ സംഭവിച്ചത് മറ്റൊന്ന് ഇപ്പോൾ ഞാൻ കേൾക്കുന്നത് പുതിയ പുതിയ പേരുകളാണ്.ഐസോലേഷൻ ,ക്വാറന്റൈൻ ,എന്നിങ്ങനെ .ഞാൻ ആഗ്രഹിച്ച വിനോദങ്ങളെവിടെ? ചുറ്റിക്കറങ്ങലുകളെവിടെ ? നടന്നില്ല ,നടക്കാൻ അനുവദിച്ചില്ല ഈ മഹാമാരി .ഫോണെടുത്താലും ടി വി തുറന്നാലും ആവർത്തിച്ചുള്ള നിർദ്ദേശങ്ങൾ മാത്രം "ബി സേഫ് ,സ്റ്റേ അറ്റ് ഹോം "എല്ലാവരുടെയും കൂടെ ഒരുമിച്ച് അവധിക്കാലം ചെലവഴിക്കാൻ ആഗ്രഹിച്ചവർക്ക് ഒറ്റപ്പെട്ടു നില്ക്കാനാണ് വിധി.

പാടില്ല... ഞാൻ ഒരാൾ കാരണം ഈ വൈറസ് പരക്കരുത്.നമ്മുടെ ഭരണാധികാരികൾ തന്നെ പറയുന്നു: വീടിന്റെ വാതിലാണ് ലക്ഷ്മണരേഖയെന്ന് "പിന്നെ ആകെയുളള ഒരു സന്തോഷം വീട്ടിൽ എല്ലാവരോടും ഒന്നിച്ച് സമയം ചെലവഴിക്കാൻ പറ്റുന്നു എന്നത് മാത്രമാണ്.നമുക്കെല്ലാവർക്കും ഒന്നിച്ചു നില്ക്കാം .ഈ മഹാമാരിയെ അകറ്റി നിർത്താം ,ഈ കാലവും കടന്ന് പോകും ,അവധിക്കാലങ്ങളിനിയും വരും,വരാതിരിക്കില്ല,,വരാതിരിക്കാൻ മാത്രം നാമൊന്നും ചെയ്തിട്ടില്ല .

റിദ ഫാത്തിമ
6 C എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - MT_1206 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കഥ