എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

കൊറോണ യുണ്ടത്രേ കൊറോണയിപ്പോൾ കൊടും ഭീകരനാം
അവനൊരു കൃമികിടം അഖിലാണ്ഡലോകവും വിറപ്പിച്ചു
കൊണ്ടവൻ അതിവേഗം പടരുന്നു കാട്ടുതീയായി വിദ്യയിൽ
കേമനാം മനവരൊക്കയും വിധിയിൽ പകച്ചങ്ങ നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ വിലസുന്നു ലോകത്തിൻ
ഭീഷണിയായി ഇനിയാര് ഇനിയാര് മുൻപന്തിയിലൊന്നു
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു ഞാനില്ല ഞാനില്ല
എന്നോതികൊണ്ടവൻ ഓടാൻ ശ്രമിക്കുന്നു ഭീരുക്കളായ
കേമത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ കേണിടുന്നു അല്പം
ശ്വാസത്തിന്നായ് കേട്ടവർ കേട്ടവർ അടക്കുന്നു മാർഗങ്ങൾ
കേറിവരാതെ തടഞ്ഞിടു വാൻ കണ്ണിലും കാണാത്ത കാതിലും
കേൾക്കാത്ത കൊറോണോ നീയിത്രയും ഭീകരനോ ആണവ
ആയുധകോപ്പുകൾ പോലും നിൻ ആനന്ദ നൃത്തത്തിൽ
കളിപ്പാവയോ സങ്കടമുണ്ട് മനസ്സകമെല്ലാമാ സച്ചരാം മനുജരെ
ഓർത്തിടുമ്പോൾ സത്യത്തിൽ ഈ ഗതി ചൂണ്ടിക്കാട്ടുന്നത്
സത്യമാർഗത്തിൻ ദിശയല്ലയോ അഹന്തകളെല്ലാമേ വെടിയുക
മനുഷ്യാ നീ അഹങ്കരിക്കേണ്ടവൻ അവനല്ലയോ നിസ്സാരനായ്
കൃമിക്കിടത്തെ കാണാതെ നീന്റെ നിസ്സാരത ഓർക്കുക നീ



ഫാത്തിമ റിൻഷ പി കെ
2 B എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത