എ.എം.യു.പി.എസ്. ആക്കോട് വിരിപ്പാടം/ക്ലബ്ബുകൾ /മറ്റ്ക്ലബ്ബുകൾ/2025-26
നല്ലപാഠം ക്ലബ്ബ്
ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു
ബോധവൽക്കരണ പരിപാടിയിൽ ദീ പ്തി പ്രസംഗിക്കുന്നു ബോധവൽക്കരണ പരിപാടിയിൽ ദീ പ്തി പ്രസംഗിക്കുന്നു
മലയാള മനോരമ നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ വാഴക്കാട് ജന മൈത്രി പൊലീസ്, ഐസിഡിഎസ് കൊണ്ടോട്ടി പ്രോജക്ട്, വിരിപ്പാ ടം ചൂരപട്ട അങ്കണവാടി എന്നിവയുടെ സഹകരണത്തോടെ വിരിപ്പാടം എയുപി സ്കൂളിൽ സംഘടിപ്പിച്ച ബോധവൽക്കരണ പരിപാടിയിൽ ദീ പ്തി പ്രസംഗിക്കുന്നു. മുജീബ് റഹ്‌മാൻ ഉദ്ഘാടനം ചെയ്തു. പ്രധാനാ ധ്യാപകൻ പി.ആർ.മഹേഷ് ആധ്യക്ഷ്യം വഹിച്ചു. നല്ലപാഠം കോഓർ ഡിനേറ്റർ കെ.പി.ബഷീർ, റസീല, മുഹ്‌സിന എന്നിവർ പ്രസംഗിച്ചു
മലയാള മനോരമ നല്ലപാഠം അക്ഷരപ്പച്ച
സ്‌കൂളിൽ മലയാള മനോരമ നല്ലപാഠം അക്ഷരപ്പച്ച പദ്ധതിക്ക് തുടക്കമായി. നല്ലപാഠം വിദ്യാർഥികൾ സ്വരൂപിച്ച പുസ്തകങ്ങൾ എറ്റുവാങ്ങി പ്രധാനധ്യാപകൻ പി.ആർ മഹേഷ് ഉദ്ഘാടനം ചെയ്തു. വായദിനത്തിൽ പുസ്തകങ്ങളുടെ പ്രദർശനം നടത്തി. പി.ടി.എ പ്രസിഡൻ്റ് ജുബൈർ, നല്ലപാഠം കോഓർഡിനേറ്റർ റസില, മുഹ്സിന, കെ.പി ബഷീർ എന്നിവർ പ്രസംഗിച്ചു
സീഡ് ക്ലബ്ബ്
സീഡ് ക്ലബ്ബിൻ്റെ കീഴിൽ പേപ്പർ ബാഗ് നിർമ്മാണ ശില്പശാല നടത്തി
സ്കൂളിൽ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രക്ഷിതാക്കൾക്കായി പേപ്പർ ബാഗ് നിർമ്മാണ ശില്പശാല നടത്തി. വീടുകളിലും പൊതു ഇടങ്ങളിലും പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയിൽ രക്ഷിതാക്കളുടെ നിറഞ്ഞ സാന്നിധ്യം ശ്രദ്ധേയമായി.പ്ലാസ്റ്റിക്കിൻ്റെ ഉപയോഗം കുറക്കുക (reduce ), പുനരുപയോഗം (reuse),റീസൈക്ലിങ് (recycle )എന്നിവയെ പറ്റി രക്ഷിതാക്കൾക്ക് ക്ലാസ് നൽകി. സ്റ്റാഫ് സെക്രട്ടറി കെ ബഷീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സീഡ് കോർഡിനേറ്റർ സി നിമി, അധ്യാപകരായ റിസ്‌വാന,വൈ.പി അബ്ദുറഹ്മാൻ, സമദ് കെ.പി എന്നിവർ നേതൃത്വം കൊടുത്തു.
സീഡ് വിദ്യാർഥികളുടെ സ്നേഹാദരം
ദേശീയ ഡോക്ടേഴ്സ് ഡേ യോടനുബന്ധിച്ച് ജനകീയ ഡോക്ടർക്ക് സീഡ് വിദ്യാർഥികളുടെ സ്നേഹാദരവ്. ആതുര മേഖലയിൽ നാട്ടിലും വിദേശരാജ്യങ്ങളിലും വർഷങ്ങളായി സേവനം ചെയ്യുന്ന പി കെ ദിനേശ് ഡോക്ടറെയാണ് സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആദരിച്ചത്. പ്രധാനാധ്യാപകൻ പി ആർ മഹേഷ് ഡോക്ടറെ പൊന്നാട അണിയിച്ചു. പിടിഎ പ്രസിഡണ്ട് ജുബൈർ ഉപഹാരം നൽകി. സീഡ് വിദ്യാർഥികൾ ആശംസാ കാർഡുകളും സമർപ്പിച്ചു. തുടർന്ന് ഡോക്ടറും കുട്ടികളും തമ്മിൽ സംവദിച്ചു. സീഡ് കോഡിനേറ്റർ സി നിമി, അധ്യാപകരായ എം മുജീബ്, റിസ്‌വാന തുടങ്ങിയവർ നേതൃത്വം കൊടുത്തു