എ.എം.എൽ..പി.എസ് .നീരോൽപലം/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് 19

കൊറോണയുണ്ടത്രേ കൊറോണായിപ്പോൾ
കൊടും ഭീകരണാം അവനൊരു കൃമികീടം
അഖിലാണ്ഡലോകവും വിറപ്പിച്ചു കൊണ്ടവൻ
അതിവേഗം പടരുന്നു കാട്ടുതീയായ്.
വിദ്യയിൽ കെമാനാം മാനവരൊക്കെയും
വിധിയിൽ പകച്ചങ്ങു നിന്നിടുമ്പോൾ
വിരസത ഒട്ടുമേ പിടികൂടാതവൻ
വിലസുന്നു ലോകത്തിൽ ഭീഷണിയായ്.
ഇനിയാര് ഇനിയാര് മുന്പന്തിയിലെന്നു
രാഷ്ട്രങ്ങളോരോന്നും ഭയന്നിടുന്നു
ഞാനില്ല ഞാനില്ല എന്നോതി കൊണ്ടവൻ
ഓടാൻ ശ്രമിക്കുന്ന ഭീരുക്കളായ്.
മേത്തരം കാട്ടാൻ മുൻപന്തിയിൽ നിന്നോർ
കേണിടുന്ന അല്പംശോ സത്തിനായ്
കേട്ടവർ കേട്ടവർ അടക്കുന്നു മാർഗങ്ങൾ
കേറിവരാതെ തറഞ്ഞീടുവാൻ.

 

ഫാത്തിമ റഷദ. പി
4 C എ.എം.എൽ..പി.എസ് .നീരോൽപലം
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത