കൊതിയുണ്ട് കാണുവാൻ കൂട്ടുകാരെ
കൊതിയുണ്ട് കാണുവാൻ ടീച്ചറിനെ.
ആ പാട്ടൊന്ന് പാടുവാൻ
കഥയൊന്ന് കേൾക്കുവാൻ കൊതിയുണ്ട്
കൊതിയുണ്ട് ഒരു പാട് കൊതിയുണ്ട്.
കൂട്ടരെകാണണം,
കൂടെ കളിക്കണം,
തൊടിയിൽ നടക്കണം,
തുമ്പിയെ പിടിക്കണം
പാടത്ത് പോയൊരു പട്ടം പറത്തണം
വരുമോ ഇനിയുമാ നല്ല കാലം ?
കൊറോണ ഇല്ലാത്ത നല്ല കാലം