എ.എം.എൽ.പി.സ്കൂൾ പൊൻമുണ്ടം/അക്ഷരവൃക്ഷം/അച്ചുവിന്റെ പൂച്ച

Schoolwiki സംരംഭത്തിൽ നിന്ന്
അച്ചുവിന്റെ പൂച്ച


അച്ചുവിന്റെ പൂച്ച
    കൊച്ചു കരിമ്പൂച്ച
    ഉച്ചയായ നേരം
    ഒച്ചവെച്ചു വന്നു
    കാച്ചിവച്ച പാലും
    മിച്ചമുള്ള മീനും
    കൊച്ചുപൂച്ച തിന്നു
    അച്ചുനോക്കി നിന്നു
    അച്ഛനോടി വന്നു
    പൂച്ച ചാടിയോടി
    അച്ചുവിന്റെ പൂച്ച
    മച്ചിലങ്ങു കൂടി
 

ഷഫ് നാഷെറിൻ പി
3B എ എം എൽ പി സ്കൂൾ പൊന്മുണ്ടം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - nija9456 തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത