ലോകമെങ്ങും ഭീതിയോടെ നീങ്ങിടുന്ന നാള്..
നേരിടുന്ന വൈറസായി കൊറോണയെന്ന പേര് ..
വുഹാനിൽ നിന്നും യാത്ര തുടങ്ങി
ലോകമെങ്ങും ഭീതി പടർത്തി
ജീവനേറെ കൊണ്ടുപോയി
കോവിഡ് എന്ന രോഗം...!
സങ്കടങ്ങൾ ബാക്കിയാക്കി പതിനായിരങ്ങൾ പോയി...!
വീട്ടിലിരുന്നിടാം നമുക്ക് വീട്ടിലിരുന്നിടാം..
കൊറോണ എന്നൊരു മഹാമാരിയെ ചെറുത്തു തോല്പിക്കാം..
ജാഗ്രത പാലിക്കാം നമുക്ക് ജാഗ്രത പാലിക്കാം
കോവിഡ്19 രോഗത്തെ തുടച്ചുനീക്കിടാം
ആരോഗ്യവകുപ്പിൻ ഉപദേശങ്ങൾ നമുക്ക് ശീലിക്കാം..
നല്ലൊരു നാളേക്കായ് നമുക്ക് കൈ കോർത്തിടാം