എ.എം.എൽ.പി.സ്കൂൾ കൻമനം നോർത്ത്/അക്ഷരവൃക്ഷം/ഇനിയും പോകുന്നില്ലേ

Schoolwiki സംരംഭത്തിൽ നിന്ന്
ഇനിയും പോകുന്നില്ലേ

കൊറോണ .മൂപ്പര് നാട്ടിൽ വന്നു
നാട്ടുക്കാരൊക്കെയും ഭയപ്പാടിലായി
മരുന്നുമില്ല വാക്സിനുമില്ല
ആളുകളാകെ കഷ്ടത്തിലായി
വീട്ടിലിരുന്നു മടുത്തു ഞങ്ങൾ
കളികൾ കളിച്ചു മടുത്തു ഞങ്ങൾ
പാട്ടുകൾ പാടി മടുത്തു ഞങ്ങൾ
നാട്ടിലെ ചക്കയും മാങ്ങയുമായി
വിഭവങ്ങൾ പലതും ഒരുക്കി ഞങ്ങൾ
ചക്ക കൂട്ടാനും ചമ്മന്തിയും
ചക്കക്കുരു കൊണ്ട് പായസവും
മാങ്ങ കൊണ്ട് മാങ്ങടയും
എല്ലാം ഒരുക്കി സമയം നീക്കി
കൊറോണ എന്നിട്ടും പോകുന്നില്ലേ!
                 
                  
 

ഹിന ഫാത്തിമ.എ
4 എ.എം.എൽ. പി. സ്കൂൾ കന്മനം നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത