ശുചിത്വം നാം നേടിടാൻ
നിത്യവും കുളിക്കണം
വൃത്തിയുള്ള വസ്‍ത്രം നാം
നിത്യവും ധരിക്കണം
പല്ലുകൾ നാം തേക്കണം
രണ്ടുനേരം നിത്യവും
ഭക്ഷണത്തിനു മുമ്പും പിമ്പും
കൈകൾ നാം കഴുകണം
നഖം കടിക്കുന്ന ശീലം നാം
പാടെ തുടച്ചു മാറ്റണം
അസുഖം നമ്മെ വിട്ടുപോകും
ഈ ശീലം നാം പാലിച്ചാൽ