എ.എം.എൽ.പി.സ്കൂൾ ക്ലാരി പുത്തൂർ/അക്ഷരവൃക്ഷം/കൊറോണ വൈറസ് പേടി വേണ്ട കര‍ുതൽ മതി

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ വൈറസ് പേടി വേണ്ട കരുതൽ മതി


പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധമാർഗ്ഗത്തിലൂടെ
കണ്ണിപൊട്ടിക്കാം നമുക്കീ ദുരന്തത്തി-
നാലയടികളിൽ നിന്നും മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അൽപ്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
പരിഹാസരൂപേണ കരുതലില്ലാതെ
നടക്കുന്ന സോദരെ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊര‍ുജീവനല്ല -
ഒരു ജനതയെത്തന്നെയല്ലേ
ആരോഗ്യരക്ഷക്ക് നൽകും നിർദേശങ്ങൾ പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ
 മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോകം നമുക്ക് വേണ്ടി
പോരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ

  

ഫാത്തിമ സന .കെ
3 ബി എ.എം.എൽ.പി.സ‍്‍ക‍ൂൾ ക്ലാരി പ‍ുത്ത‍ൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കവിത