കൊറോണയെന്ന വൈറസിന്ന്
അതിവേഗം പടരുന്നു
മർത്യന്റെ ജീവിതം
ദാരുണമായ് തീരുന്നു
കൊറോണയെ തുരത്തുവാൻ
മാസ്‍കുകൾ ധരിക്കണം
കൈകൾ രണ്ടും കഴുകണം
അകലം പാലിക്കണം
അല്പനാൾ സൂക്ഷിച്ചാൽ
അകറ്റിടാം ഈ ഭീതിയെ
ഒരുമിച്ചു നിന്നിടാം
ഒറ്റകെട്ടായി പൊരുതിടാം
പ്രതീക്ഷയോടെ കാത്തിടാം
നന്മയുള്ള നാളെകൾ .