ഭയമല്ല ഭയമല്ല ജാഗ്രതവേണം
ഭീതിയകന്നൊരു കരുതൽ വേണം
രാജ്യമൊന്നായ് കൊറോണയെത്തുമ്പോൾ
ഭീതി അകറ്റി നാം സന്നദ്ധരാകണം
നിങ്ങൾ നിങ്ങളെ അറിയുന്നുവെങ്കിൽ
വിഷമാരി പെയ്യുന്ന നമ്മുടെ നാട്ടിൽ
ചങ്ങലക്കിട്ട് പൂട്ടും കൊറോണയെ
പൊതു ഇടങ്ങളിൽ പോകാതിരിക്കുക
കൈകൾ കഴുകുക ഇടക്കിടെയെങ്കിലും
ആളുകൾ കൂടും ഇടങ്ങളിൽ പോകാതെ
വീട്ടിനുള്ളിൽ തിരിച്ചെത്തുക നാം
ഭയമല്ല ഭയമല്ല ജാഗ്രതവേണം