ഹാസ്യമോടെന്നെ
നോക്കിച്ചിരിക്കുമോ?
മലയണ്ണാനുണ്ടോ,അറിവിത്.
പുഞ്ചിരിച്ചെന്നെ മയക്കുമോ മുല്ലയും
തെച്ചിയുമുണ്ടോ കേൾപ്പിത്
തടവറക്കുള്ളിലോ ഞാനെന്നും
തോന്നുമീ ശലഭമേ നിൻ സ്വസ്തപ്രയാണം
എന്നു ഞാൻ വീണ്ടുമാ,മലയുടെ,
യാറിന്റെ,കാടിന്റെ മെയ്യിൽ
രസിച്ചിരിക്കും...
എന്നു ഞാൻ വീണ്ടുമെൻ
ചങ്ങാതിക്കൂട്ടത്തെ തൊട്ടു
തലോടിയൊളിച്ചിരിക്കും.
കോവിഡേ,മാഞ്ഞുപോ മാഞ്ഞുപോൽ,
ഉരുകി ഞാൻ മെഴുകുപോൽ,
ചമയൂ നീ ചാരമായ്
നേരുന്നേ ശാന്തിയും.