എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/ഭയമല്ല,ജാഗ്രതയാണ് നമുക്ക് വേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
ഭയമല്ല,ജാഗ്രതയാണ് നമുക്ക് വേണ്ടത്
പ്രിയപ്പെട്ട കൂട്ടുകാരേ,

ക്ഷേമത്തിനായി പ്രാർത്ഥിക്കുന്നു.

വല്ലാത്തൊരു കാലത്തിലൂടെയാണ് നാം കടന്നു പോകുന്നത്.

ലോകം മുഴുവൻ കൊറോണയെന്ന മഹാമാരിയെ നേരിട്ട് കൊണ്ടിരിക്കുകയാണ്.

പതിനായിരകണക്കിന് മനുഷ്യർ ലോകത്ത് മരിച്ച് വീണിരിക്കുന്നു.

ലക്ഷകണക്കിന് മനുഷ്യർ രോഗബാധിതരാണ്.

നല്ല കരുതൽ ഈ സമയത്ത് നമുക്കുണ്ടായിരിക്കണം.

ഏതൊരു വ്യക്തിയുടെയും ജീവിതത്തിൽ പ്രധാനമായ കാര്യമാണ് വ്യക്തി ശുചിത്വം എന്നത്.

വൃത്തിയായും,ശുദ്ധിയോടെയും നടക്കുന്നതിലൂടെ ഒരുപാട് രോഗങ്ങളെ നമുക്ക് തടയാനാവും കൂട്ടുകാരേ.

വൈറസുകളും,പകർച്ചവ്യാധികളും ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരുന്നത് സ്പർശനത്തിലൂടെയും,തുമ്മലിലൂടെയുമാണ്.

നോക്കൂ...ഇപ്പോൾ നമ്മളെല്ലാം കൊറോണ കാരണം വീട്ടിൽ ലോക്കായി കിടക്കുകയാണ്.

നമ്മൾ പരമാവധി അകലം പാലിക്കുകയും,കൈകൾ വൃത്തിയായി കഴുകുകയും,പുറത്ത് പോകുമ്പോൾ മാസ്ക്ക് ധരിക്കുകയും ചെയ്യേണ്ടതുണ്ട് കൂട്ടുകാരേ.

ഭയമല്ല,ജാഗ്രതയാണ് നമുക്ക് വേണ്ടത്.

ഈ കാലവും കടന്ന് പോകും....

കൂട്ടുകാരേ..നമ്മൾ വീണ്ടും സ്കൂളിൽ പോയി തുടങ്ങും.

കളിക്കും,പഠിക്കും,കൂട്ട്കൂടും...

പ്രാർത്ഥനയോടെ..

നിങ്ങളുടെ പ്രിയപ്പെട്ട ഹുദ


ഹുദ
2 B എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം