എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതി
ഒരിടത്ത് ഒരു ചെറിയ ഗ്രാമത്തിൽ രാമു എന്ന് പേരുള്ള കുട്ടി താമസിച്ചിരുന്നു .ആ ഗ്രാമത്തിൽ വലിയ ഒരു ആപ്പിൾ മരം ഉണ്ടായിരുന്നു .ആ മരത്തിൽ നിറയെ ആപ്പിൾ ഉണ്ടായിരുന്നു . രാമു എന്നും കളിക്കാൻ വേണ്ടി ആ ആപ്പിൾ മരത്തിൻ്റെ ചുവട്ടിൽ വരുമായിരുന്നു. ആ ഒരുപാട് പക്ഷികളും ,മൃഗങ്ങളും ,താമസിച്ചിരുന്നു.മരം എല്ലാവർക്കും തണൽ നൽകിയിരുന്നു . അങ്ങനെ എല്ലാവരും സന്തോഷത്തോടെ ജീവിച്ചു . പിന്നീട് രാമു വലുതായി. അങ്ങനെ ഒരു ദിവസം അവൻ അവൻ്റെ വീട്ടിലേക്ക് വാതിൽ ഉണ്ടാക്കാൻ വേണ്ടി ആ മരം മുറിക്കാൻ തീരുമാനിച്ചു. അപ്പഴേക്കും രാമു രാമുവിൻ്റെ കുട്ടിക്കാലത്തെ നല്ല ഓർമകൾ എല്ലാം മറന്നിരുന്നു . അവൻ മരം മുറിക്കാൻ തുടങ്ങി . ഇതു കണ്ട് അവിടെ താമസിച്ചിരുന്ന അണ്ണാർ കുഞ്ഞും , കിളികളും അവൻ്റെ അടുത്തേക്ക് ഓടി വന്നു . എന്നിട്ട് മരം മുറിക്കരുതെന്ന് അപേക്ഷിച്ചു. കാര്യങ്ങൾ പറഞ്ഞ് മനസിലാക്കി . അവന് അവൻ്റെ തെറ്റ് മനസിലായി . അങ്ങനെ അവൻ മരം മുറിക്കുന്നതിൽ നിന്ന് പിൻമാറി .കിളികൾക്കും അണ്ണാൻ കുഞ്ഞിനും വളരെ സന്തോഷമായി.

ഭൂമി എന്നത് മനുഷ്യന് മാത്രം ഉള്ളതല്ല . മനുഷിൻ്റെെ പൊതു സാലയത്ത മരങ്ങൾ . ഭൂമിയിലെ സർവചരിചരങ്ങൾക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. അതിനാൽ നാം മനുഷ്യർ പ്രകാതിയോടിണങ്ങി ജീവിക്കണം. നാം ഭൂമിയിൽ നിന്നും പിഴുതെറിയുന്ന ഓരോ വേരുകളും നമ്മുടെ നിലനിൽപ്പിനെ കൂടി ബാധിക്കും. അതു കൊണ്ട് പ്രകൃതിയെ നാം ഓരോരുത്തരും സംരക്ഷിക്കുക .


അനുപ്രിയ.സി. കെ
2 B എ.എം.എൽ.പി.സ്കൂൾ കളിയാട്ടമുക്ക്
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - കഥ