കൊറോണയുണ്ടത്രേ കൊറോണ
കൊടുംഭീകരനാം കൃമി കീടം
അഖിലലോകവും വിറപ്പിച്ചു അവൻ
അതിവേഗം പടരുന്ന കാട്ടുതീയായ്
വൈറസിൻ പിടിയിലകപ്പെട്ടു നിത്യം
പാരിൽ പൊലിയുന്നതെത്ര ജീവൻ
മാറോടണച്ചു നാം നേടിയ സ്വപ്നങ്ങളും
പാഴായ് പോകുന്നതെത്ര ജീവൻ
എല്ലാം അറിഞ്ഞിട്ടും ഒന്നും അറിഞ്ഞില്ല
ഭാവം നടിക്കുന്ന സോദരേ എല്ലാം ഒരമ്മ തൻ മക്കളല്ലേ
നമുക്കൊന്നിച്ചു നിൽക്കാം ഇനിയുള്ള നാൾ