എ.എം.എൽ.പി.സ്കൂൾ ആദൃശ്ശേരി/അക്ഷരവൃക്ഷം/മാരകമായകൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
മാരകമായകൊറോണ

കൊറേണ എന്നൊരു മാരകമായ വൈറസ് നമ്മുടെ നാട്ടിലൊക്കെ പടർന്നു വരുന്നതുകൊണ്ട് ഞങ്ങൾ വീട്ടിൽ നിന്ന് പുറത്തിറങ്ങാറില്ല. ഞാനും എൻ്റെ അനിയനും പുറത്തിറങ്ങുന്നത് മാസ്ക് ഉപയോഗിച്ചാണ്. എൻ്റെ ഉമ്മ പുറത്തിറക്കാൻ സമ്മതിക്കുന്നില്ല. വീട്ടിലിരുന്ന് എനിക്ക് ചടച്ചൂ... -സ്കൂൾ എന്നാ തുറക്കുന്നതെന്ന് എൻ്റെ ഉമ്മാനോട് എന്നും ചോദിക്കാറുണ്ട്... വീട്ടിൽ ഇരുന്ന് മടുത്തു... എൻ്റെ ഉപ്പ ഖത്തറിലാണ് ഉള്ളത്... അവിടെ കടയിലാണ് ജോലി... രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെ... അവിടെയും കൊറോണ പടരുകയാണ്.... ഞങ്ങൾ സങ്കടത്തിലാണ്... മത്സ്യമൊന്നും ഞങ്ങൾ ഇപ്പോ കഴിക്കാറില്ല... ചക്കയും ചക്കക്കുരുവുമൊക്കെയാണ് ഇപ്പോ വിഭവങ്ങൾ... കൂട്ടുകാരെയെല്ലാം കാണാൻ കൊതിയാവുന്നൂ.... ഈ കൊറോണാ കാലം കഴിഞ്ഞ് വേഗം സ്കൂൾ തുറന്നാൽ മതിയായിരുന്നു......

ഷാജി കെ
1 B എ.എം.എൽ.പി.എസ്. ആദൃശ്ശേരി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം