എ.എം.എൽ.പി.എസ് എടയൂർ നോർത്ത്/അക്ഷരവൃക്ഷം/കോവിഡ്19ഉം പ്രതിരോധമാർഗഗങ്ങളും

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ്19ഉം പ്രതിരോധമാർഗഗങ്ങളും .

ലോകമെമ്പാടുമുള്ള ജനങ്ങൾ കോവിഡ്19 എന്ന മഹാമാരിക്കെതിരെ പോരാടികൊണ്ടിരിക്കുകയാണ്.അൻറാർട്ടിക്ക ഒഴികെയുള്ള മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും കോവിഡ്19 ബാധിച്ചിരിക്കുന്നു.ലോകം മുഴുവൻ ഈ മഹാമാരിയുടെ പിടിയിൽ അകപ്പെട്ടിരിക്കുന്നു.ചൈനയിലെ വുഹാൻ എന്ന പട്ടണത്തിലാണ് കൊറോണ വൈറസ് ആദ്യമായി റിപ്പോർട്ട്‌ചെയ്യുന്നത് .ഈ വൈറസ് ശരീരത്തിൽപ്രവേശിച്ചാൽ 14-28ദിവസങ്ങൾക്കുള്ളിലാണ് രോഗലെക്ഷണങ്ങൾ കാണുക.പുതിയ നിരീക്ഷണപ്രകാരം ഒരു ലക്ഷണവുമില്ലതെയുംരോഗം സ്ഥിതീകരിക്കപ്പെടുന്നുണ്ട്.വൈറസ് പ്രവർത്തിച്ചുതുടങ്ങിയാൽ രണ്ടോ നാലോ ദിവസം വരെ പനിയും ജലദോഷവും,തുമ്മൽ,ചുമ,മൂക്കൊലിപ്പ്,തൊണ്ടവേദന,ക്ഷീണംഎന്നിവയുംഅനുഭവപ്പെടാം.

യൂറോപ്പ്യൻ രാജ്യങ്ങളിൽ ആദ്യമായി കോവിഡ്19 സ്ഥിതീകരിച്ചത് ഇറ്റലിയിലാണ്.ലോകആരോഗ്യസംഘടന കൊറോണവൈറസിനെ മഹാമാരിയായി പ്രഖ്യാപിച്ചു.ശ്വാസകോശനാളിയിലാണ് വൈറസ് പ്രധാനമായും ബാധിക്കുന്നത്.ശരീരസ്രവങ്ങളിലൂടെയാണ് കോവിഡ്19 പകരുന്നത്.കേരളത്തിലെ തൃശൂർ ജില്ലയിലാണ് ആദ്യമായിരോഗം സ്ഥിതീകരിച്ചത്.കൊറോണവൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യവകുപ്പിൻറെ പുതിയ ക്യാമ്പയിൻ ആണ്' ബ്രേക്ക്‌ ദ ചെയിൻ'.കൊറോണവൈറസിനെ നേരിടാൻ 2020 മാർച്ച് 22ന് ജനതാകര്ഫ്യൂവിൽ ജനങ്ങൾ പങ്കെടുത്തു.മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മഹത്തായസുരക്ഷാ പ്രവർത്തനങ്ങളാണ്കേരളത്തിൽ ആരോഗ്യ പ്രവർത്തകരും,സർക്കാരും പോലീസും സ്വീകരിച്ചിരിക്കുന്നത്.

അനാവശ്യമായി പുറത്തിരങ്ങാതിരിക്കുക,കൈയ്യും,മുഖവുംഇടക്കിടക്ക് സോപ്പിട്ട് കഴുകുക.തുമ്മുമ്പോഴും, ചുമക്കുമ്പോഴും മുഖം തൂവാല അല്ലെങ്കിൽ ടിഷ്യൂപേപ്പർ ഉപയോഗിച്ച് മറയ്ക്കുകഎന്നിവയാണ്ഈ രോഗത്തെ പ്രതിരോധിക്കാൻ ജനങ്ങൾക്ക്‌ കഴിയുന്നത്‌.കേരളത്തിൽ കടുത്ത സുരക്ഷാ പ്രവർത്തനങ്ങൾ ഏർപ്പെടുത്തിയതിനാൽമരണസംഖ്യ ,രോഗബാധിതരുടെഎണ്ണം എന്നിവ കുറക്കാൻനമുക്ക് കഴിഞ്ഞിട്ടുണ്ട്.

ലോക്ക്ഡൌൺ സമയത്ത്‌ ആവശ്യത്തിനുമാത്രംപുറത്തിറങ്ങുകയും മാസ്ക് ധരിക്കുകയും ചെയ്യുക,ആരോഗ്യപ്രവർത്തകരുടെയും,പോലീസിൻറെയും,സർക്കാരിൻറെയും നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുക.പാവപ്പെട്ടവരെസഹായിക്കുക.നിപയെയും,പ്രളയത്തെയും അതിജീവിച്ചപോലെ കോവിഡ്19 നേയും ജനങ്ങൾ ഒറ്റക്കെട്ടായി നേരിടും.

' ഭീതി അല്ല വേണ്ടത് .... ജാഗ്രതയാണ് വേണ്ടത്'


അപർണ്ണ
4D എടയൂർ നോർത്ത് എ.എം.എൽ.പി സ്കൂൾ
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം