എ.എം.എൽ.പി.എസ്. പുത്തുപാടം/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
INNOVATE SCHOOL 2023

2022-23 വർഷത്തെ വിശിഷ്ട പുരസ്കാരം പുത്തൂപാടം സ്കൂളിന്

Innovate school 2023

കൊണ്ടോട്ടി ഉപജില്ലയിലെ  മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കുള്ള 2022- 23 വർഷത്തെ വിശിഷ്ട പുരസ്കാരം (ഇന്നവേറ്റീവ് സ്കൂൾ അവാർഡ്) പുത്തൂപാടം സ്കൂളിന് ലഭിച്ചു. എൽഎസ്എസ് നൈറ്റ് ക്യാമ്പ്, കളിയും കാര്യവും തുടങ്ങി സ്കൂളിന്റെ നിരവധി  വിദ്യാഭ്യാസ പ്രവർത്തനങ്ങൾ മാതൃകാ പ്രവർത്തനങ്ങളായി വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തി. കിഡ്സ് കാർണിവൽ, വേൾഡ് കപ്പ് @ പുത്തൂപാടം തുടങ്ങിയ പഠനാനുബന്ധപ്രവർത്തനങ്ങൾ  ജില്ലാ സംസ്ഥാന തലങ്ങളിൽ  ഏറെ ശ്രദ്ധയാകർഷിക്കപ്പെട്ടു. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് മികച്ച വിദ്യാഭ്യാസ പ്രവർത്തനങ്ങൾ നടത്തിയ ആറ് സ്കൂളുകളെ ജില്ലയിൽ നിന്നും തെരഞ്ഞെടുത്തപ്പോൾ അതിൽ ഒന്നാകാനും പുത്തൂപ്പാടം സ്കൂളിന് സാധിച്ചു.