പേടിയാവുന്നമ്മേ... പേടിച്ചിട്ടുറങ്ങാൻ വയ്യെനിക്ക്....
ഇതാ വന്നിരിക്കുന്നു കൊറോണയെന്നൊരു
പിശാച്....
പുറത്തിറങ്ങാൻ കഴിയാതെ
കൂട്ടുകാരോടൊപ്പം കളിക്കാൻ കഴിയാതെ
വീട്ടിന്നുള്ളിലെപ്പോഴും
പേടിക്കേണ്ട കുഞ്ഞേ നീ...
കൈകൾ സോപ്പുപയോഗിച്ചിടക്കിടെ
കഴുകി വൃത്തിയാക്കിടേണം
നമ്മേയും പരിസരത്തേയും
വൃത്തിയോടെ കാക്കുക നാം
എങ്കിലൊരിക്കലും പേടിക്കേണ്ടൊരു
രോഗത്തേയും നാം....