എ.എം.എൽ.പി.എസ്.നടുവട്ടം/പ്രവർത്തനങ്ങൾ/റിപ്പബ്ലിക് ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
റിപ്പബ്ലിക് ദിനം

നടുവട്ടം എ എം എൽ പി സ്കൂളിൽ രാജ്യത്തിന്റെ 73 ആം റിപ്പബ്ലിക് ദിനം ആഘോഷിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സിദ്ധീഖ് മാസ്റ്റർ പതാക ഉയർത്തി. ശേഷം ഓൺലൈൻ അസംബ്ലി നടന്നു. പരിപാടിയിൽ വാർഡ് മെമ്പർബുഷ്‌റ ഇഖ്ബാൽ ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ്‌ മഷ്കൂർ അലി വാഫി തുടങ്ങിയവർ പങ്കെടുത്തു. കുട്ടികളുടെ പ്രസംഗം, ഡോക്യൂമന്ററി പ്രദർശനം എന്നിവ നടന്നു.കുട്ടികൾക്കും രക്ഷിതാക്കൾക്കും വിവിധ പരിപാടികൾ സംഘടിപ്പിച്ചു .