എ.എം.എം.എൽ.പി.എസ്. വടക്കഞ്ചേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

2015 -16 ൽ 56 കുട്ടികൾ ഈ വിദ്യാലയത്തിൽ എത്തിച്ചേർന്നു .2016 -17 ൽ 78 കുട്ടികളിലെത്തി 2017 -18 ആയപ്പോഴേക്കും pre -primary അടക്കം 95 കുട്ടികളിലെത്തിക്കാൻ കഴിഞ്ഞു . 2018 -19 ഈ വർഷം 115 കുട്ടികളെ ഈ കൊച്ചു വിദ്യാലയത്തിൽ എത്തിക്കാൻ കഴിഞ്ഞത് അദ്ധ്യാപകരും ,PTA യും ,സമൂഹവും മാനേജ്‌മെന്റും തമ്മിലുള്ള ഒരു കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് .unaided വിദ്യാലയത്തിൽ നിന്ന് ഉൾപ്പടെ വിദ്യാലയത്തിലേക്ക് കുട്ടികളെത്തുന്നത് ഇവിടത്തെ പഠനമികവ് വിളിച്ചറിയിക്കുന്നു .മുസ്ലിം കലണ്ടർ അനുസരിച്ചു പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം ജനറൽ ആക്കി മാറ്റിയിട്ടുണ്ട് . മന്ത്രി ശ്രീ .എ .കെ ബാലന്റെ വകയായി കമ്പ്യൂട്ടർ ,പ്രിന്റർ ,പ്രൊജക്ടർ ,ലാപ് ടോപ് ,സ്മാർട്ട് ക്ലാസ്സ്‌റൂം എന്നിവ ലഭിച്ചു .ജൈവ പച്ചക്കറിത്തോട്ടം ,കലോൽസവം ,ശാസ്ത്രമേള ,മികവുത്സവം എന്നിവയിലെല്ലാം മികവ് തെളിയിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട് .നിരവധി പരിമിതികൾക്കിടയിലും ഒരു പാട് നേട്ടങ്ങൾ കൈവരിക്കാൻ സാധിച്ചിട്ടുണ്ട് എന്നത് ഒരു മേന്മ തന്നെയാണ് .ഇനിയും ഉയരങ്ങൾ കീഴടക്കാൻ കഴിയും.