എ.ആർ.ആർ.പബ്ലിക് സ്കൂൾ/അക്ഷരവൃക്ഷം/ഒരു കുഞ്ഞിവൈറസ് വിരുന്നു വന്നപ്പോൾ!

Schoolwiki സംരംഭത്തിൽ നിന്ന്
ഒരു കുഞ്ഞിവൈറസ് വിരുന്നു വന്നപ്പോൾ!

ലോകപോലീസേമാൻ അമേരിക്ക കൈകാലടിക്കുന്നു!യൂറോപ്യൻ നവോത്ഥാന"നായകൻ " ഇറ്റലി ഡയലോഗ് മറക്കുന്നു !സൂര്യനുറങ്ങാത്ത സാമ്രാജ്യത്തിന്റെ ഊരാളൻ ബ്രിട്ടൻ ഉറക്കംവരാതുരുളുന്നു ! സാങ്കേതികമികവിന്റെ "പരിഞ്ഞപ്പൻ" ഫ്രാൻസ് നെട്ടോട്ടമോടുന്നു !ദൈവങ്ങളും ആൾദൈവങ്ങളും ഏതോ പാതാളത്തിൽ ഒളിവിൽ പോയിരിക്കുന്നു !ദേവാലയങ്ങൾ ആർക്കുംവേണ്ടാതെ അടഞ്ഞുകിടക്കുന്നു !എല്ലാ പരിഹാരങ്ങളും ഗ്രന്ഥങ്ങളിലും, താളിയോലകളിലും സംസ്കൃതഭാഷയിൽ "പണ്ടേ കുറിക്കപ്പെട്ടു" എന്നു വീമ്പു പറഞ്ഞവർ മൗനവ്രതത്തിലാവുന്നു,!കുളിക്കാതെ,താടിനീട്ടി,ഞണ്ടിനെപ്പോലെ നടന്ന്നാടുനീളെ വിടുവായിത്തം വിളമ്പിയിരുന്ന യോഗിമാർ ശീർഷാസനമാരംഭിക്കുന്നു.ചുരുക്കിപ്പറഞ്ഞാൽ .....ദൈവങ്ങളും,ദൈവതുല്യരും, വീരവാദക്കാരുമടക്കം, ഊമകളായിരിക്കുന്നു !കുറച്ചു പാവം മനുഷ്യർ മാത്രം,മനുഷ്യജീവനു വേണ്ടി അദ്ധ്വാനം തുടരുന്നു! സെൻ ഗുരു പറഞ്ഞതുപോലെ ...ദുരന്തമുഖത്തു നിൽക്കുന്നജനത വലിയ ദുരന്തങ്ങളെ തിരിച്ചറിയുന്നു !!

Sana sudheer
5 എ.ആർ.ആർ.പബ്ലിക് സ്കൂൾ
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം