എൽ പി സ്കൂൾ നടക്കാവ്/അക്ഷരവൃക്ഷം/കൊറോണ പാട്ട്

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പാട്ട്


കോറോണ നാട് വാണീടും കാലം
മാനുഷർക്കെല്ലാർക്കും നല്ല നേരം
തിക്കും തിരക്കും ബഹളമില്ല
വാഹനാപകടം തീരെയില്ല
വട്ടം കൂടാനും കുടിച്ചിടാനും
നാട്ടിൻ പുറങ്ങളിൽ ആരുമില്ല
‍ജങ്ക് ഫുഡ്ഡുണ്ണുന്ന ചങ്കുകൾക്ക്
കഞ്ഞി കുടിച്ചാലും സാരമില്ല
കല്ലെറിയാൻ റോഡിൽ ജാഥയില്ല
കല്ല്യാണമായാലും ജാഡയില്ല
നേരമില്ലെന്ന് പരാതിയില്ല
ആരുമില്ലെന്ന് തോന്നലില്ല
എല്ലാരും വീട്ടിൽ ഒതുങ്ങിനിന്നാൽ
വീരൻ കൊറോണ തകർന്നുവീഴും
എല്ലാരും ഒന്നായി മനസ്സു വച്ചാൽ
കട്ടായം നമ്മൾ ജയം വരിക്കും

 

സൂസൻ. റ്റി
1 എ നടയ്ക്കാവ് എൽ. പി. എസ്സ്
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത