എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/ കൊറോണ പഠിപ്പിച്ചു

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ പഠിപ്പിച്ചു

ദൈവത്തിനെ കാണാൻ കാഴ്ചയില്ലാത്തവർ വൈറസിനെ കണ്ടു നെട്ടോട്ടമോടുന്നു പണമാണ് വലുതെന്നു വീമ്പ് പറഞ്ഞവർ പണിയൊന്നും ഇല്ലാതെ വീട്ടിൽ ഇരിക്കുന്നു കുഞ്ഞുങ്ങൾ കാട്ടുന്ന കുസൃതികളും വായ് മൊഴികളും കേൾക്കാൻ സമയം ഇല്ലാത്തവർ കുട്ടികളോടൊപ്പം ഇന്നു കളിക്കുന്നു ഒരുമിച്ചു കൂടുന്നു ഒരുമിച്ചു ഉറങ്ങുന്നു അധികമായി വച്ചു വിളമ്പി കഴിച്ചിട്ട് ബാക്കി കളഞ്ഞവർ ചിന്തിച്ചിരിക്കുന്നു നാളെ ഇനിയെന്തു ചെയ്യും എന്ന്. ചിന്തിക്കാൻ മനുഷ്യനെ കൊറോണ പഠിപ്പിച്ചു

ജോഷ്വിൻ ആന്റണി
നാലാം ക്ലാസ് സി ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം