എൽ പി ജി സ്കൂൾ പെരുന്നേർമംഗലം/അക്ഷരവൃക്ഷം/നാം അതിജീവിക്കും

Schoolwiki സംരംഭത്തിൽ നിന്ന്
നാം അതിജീവിക്കും

 നമ്മുടെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയാത്ത വളരെ ഭീകരനായ ഒരു സുക്ഷ്മാണു അങ്ങ് ചൈനയിൽ നിന്ന് പറന്ന് ഇതാ നമ്മുടെ തൊട്ടടുത്തെത്തി നമ്മളേയും കൊല്ലാകൊല ചെയ്തു കൊണ്ടിരിക്കുന്നു .

ഭീകരനായ ഈ സൂക്ഷ്മാണു വൈറസിന്റെ പേരാണ് കോവിഡ് 19!. ആ വൈറസ് മനുഷ്യരിൽ സ്യഷ്ടിക്കുന്ന രോഗമാണ് കൊറോണ. ലോകത്ത് ഇപ്പോൾ ഉള്ള കണക്കിൽ ഒരു ലക്ഷത്തിലധികം ആളുകൾ ഇതു മൂലം മരണപ്പെട്ടിരിക്കുന്നു. അനേകലക്ഷങ്ങൾ ഇതിന്റെ പിടിയിലമർന്ന് രക്ഷനേടാൻ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് . ഇത്തരത്തിലുള്ള ആളുകളെ രക്ഷപെടുത്തുന്നതിനു വേണ്ടി ആരോഗ്യമേഖലയിലെ ജീവനക്കാരും പോലീസും നിരവധി സംഘടനകളും രാത്രിയും പകലുമില്ലാതെ പരിശ്രമിക്കുകയാണ്.

മറ്റുള്ളവർക്ക് ഈ വൈറസിന്റെ ആക്രമണം ഉണ്ടാകാതിരിക്കാൻ ഊർജിത പ്രവർത്തനങ്ങൾ നടന്നുവരുന്നു.പുറത്ത് പോകുമ്പോൾ മാസ്ക്ക് നിർബന്ധമായും ധരിക്കണം.വന്നതിനു ശേഷം കൈകൾ സോപ്പ് ഉപയോഗിച്ച് നന്നായി കഴുകണം. ഗവർമെന്റ് ലോക്ക് ഡൗൺപ്രഖ്യാപിച്ചിരിക്കുന്നു. ഈ സമയത്ത് ഇതിന്റെ കാലയളവുകൾ തീരുന്നതുവരെ നമ്മൾ പരസ്പരം ഒരു അകലം പാലിക്കണം. ആളുകൾ പരസ്പരം ഇടപെടുന്ന സാഹചര്യങ്ങൾ ഒഴിവാക്കിയാൽ മാത്രമേ നമുക്ക് ഈ പ്രതിസന്ധിയിൽ നിന്ന് പുറത്തിറങ്ങുവാൻ പറ്റു.

വൈറ്റമിൻ സി അടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഈ അവസരത്തിൽ നമ്മുടെ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കുവാനുള്ള ഒരു മാർഗ്ഗമാണ്. അമ്യതുപോലുള്ള ആയുർവേദ ഔഷധങ്ങൾ ഉപയോഗിക്കുന്നത് പനിവരാതിരിക്കാൻ നല്ലതാണ്. ഇനിയുള്ള നമ്മുടെ മുന്നോട്ടുള്ള നീക്കം വളരെ കരുതലോടെയും ധൈര്യത്തോടും കൂടിയാകണം. ഇങ്ങനെയുള്ള ചെറിയ കടമകൾ ചെയ്ത് കൊറോണ എന്ന രാക്ഷസനെ ലോകത്ത് നിന്ന് നമുക്ക് ഓടിക്കണം. ആയുധങ്ങൾ എടുത്ത് യുദ്ധക്കളത്തിൽ ശത്രുവിനെ തോൽപ്പിച്ച് വിജയം നേടുന്നതു പോലെ നാം കൊറോണയെ തകർക്കും എന്ന ഉയർന്ന ശബ്ദം ഉണർന്ന് കടമകൾ പാലിക്കാൻ ഒരുങ്ങിക്കഴിഞ്ഞു. മനുഷ്യർ ഉണർന്നു കഴിഞ്ഞു. നീ തീർന്നു കൊറോണേ.. മനുഷ്യർ നിന്നോട് പോരാടി ജയിച്ചേവരൂ. ആ കൂട്ടത്തിൽ ഞാനും ഉണ്ടാകും. ഇനി ഒരു മനുഷ്യനും ഈ രോഗത്തിന് പിടികൊടുക്കാതിരിക്കാൻ ശ്രമം തുടരും. ഗവർമെന്റ് പറയുന്ന നിർദ്ദേശങ്ങൾ വകവയ്ക്കാതെ ഇനി ആരും പോകില്ല

ലോകത്തിന് പടച്ചട്ടകളില്ല ആയുധ ളില്ല പക്ഷെ നേർക്കു നേരായി ഈ മഹാമാരിയെ തുരത്താനായി പോരാടുന്നു..

ഗാഥ.സി.എസ്
നാലാം ക്ലാസ് എ ഗവ.എൽ.പി.എസ്.തിരുവിഴ
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 18/ 04/ 2020 >> രചനാവിഭാഗം - ലേഖനം