എൽ പി എസ് അരീക്കര/അക്ഷരവൃക്ഷം/സ്വപ്നം (കവിത )

Schoolwiki സംരംഭത്തിൽ നിന്ന്
സ്വപ്നം

 
 ഞാൻ കാത്തുവച്ച
സ്വപ്നം തകർന്നുപോയി !
കോറോണേ ,നീയാണ-
തിൻ ഹേതുവായതു .
എൻ സ്വപ്നം എന്തെന്ന്
നീ അറിഞ്ഞീടേണം.
ഞാൻ പടിയിറങ്ങുമ്പോൾ
എന്നൊപ്പം ഇറങ്ങുന്ന
എൻ പ്രിയ ടീച്ചർക്ക് ,
യാത്രനല്കീല ഞാൻ...
ഒന്നും പറയാതെ ,
ഒന്നും നല്കീടാതെ,
ഒരു ദിനം കൊട്ടിയടച്ചു
നീ കാരണം .
ആയിരങ്ങൾ മരിച്ചു വീഴുമ്പോൾ
എൻ സ്വപ്നമല്ല
വലുതെന്നറിഞ്ഞു ഞാൻ !
നിന്നെ തുരത്തുവാൻ
ശ്രമിക്കും കരങ്ങൾക്ക്
ശക്തി നല്കീടാൻ ,
പ്രാര്ഥിച്ചിടുന്നു ഞാൻ ....

അർച്ചന കെ
4 A എൽ പി എസ്സ് അരീക്കര
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത