എൽ പി എസ് അരീക്കര/അക്ഷരവൃക്ഷം/വിടരാതെ കൊഴിയുമ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
വിടരാതെ കൊഴിയുമ്പോൾ


സ്കൂൾ വാർഷികത്തോട് അനുബന്ധിച്ചു നടത്തുന്ന ക്വിസ് പ്രോഗ്രാമിലെ ഒരു ചോദ്യം.ചോദ്യം വ്യക്തമായി ഓർക്കുന്നില്ല.പക്ഷെ ഉത്തരം ഇതായിരുന്നു.കോവിഡ് 19.എനിക്ക് ഒരു പോയിന്റ് ലഭിച്ചു .ഞാൻ ഒന്നാമതായി .സന്തോഷം തോന്നിയ നിമിഷം.ഏതാനം ദിവസങ്ങൾ കഴിഞ്ഞപ്പോൾ ആ സത്യം ഞങ്ങളുടെ മുന്നിലും വന്നു പെട്ടു.വാർഷിക പരിപാടികൾ മാർച്ച് 11 നു രാവിലെ മുതൽ.അതിനുള്ള തയ്യാറെടുപ്പ് .കൂട്ടുകാർ പല ഗ്രൂപ്പായി തിരിഞ്ഞു പല ഇനങ്ങളിൽ പ്രാക്ടീസ് നടത്തുന്നു.ഇവയെല്ലാം ഭംഗിയായി വേദിയിൽ അവതരിപ്പിക്കാനുള്ള തത്രപ്പാട്.
                  വേദിയിൽ പേരുവിളിക്കുമ്പോൾ അഭിമാനത്തോടെ സമ്മാനം വാങ്ങുന്നതും ,പിരിഞ്ഞു പോകുന്ന ഞങ്ങൾക്ക് അധ്യാപകർ നൽകുന്ന വിലയേറിയ ഉപദേശങ്ങളും വിഷമത്തോടെ നടത്തുന്ന മറുപടി പ്രസംഗവും എല്ലാം ആയിരുന്നു മനസ്സ് നിറയെ.ഞങളുടെ പ്രിയപ്പെട്ട ക്ലാസ് ടീച്ചറും ഞങ്ങളോടൊപ്പം ഈ വിദ്യാലയത്തിന്റെ പാടി ഇറങ്ങുകയാണ് .സ്നേഹത്തോടെ അതിലേറെ വാത്സല്യത്തോടെ തലോടുന്ന ടീച്ചർ ,വഴക്കു പറയുമ്പോൾ പോലുംപോലും മുഖത്ത് വിരിയുന്ന ചെറു ചിരി ,,എല്ലാം ഓർമ ആവുകയാണ്.
            അന്ന് മാർച്ച് 10 .വളരെ ആഹ്ളാദം ആരുന്നു ഞങ്ങൾക്കെല്ലാം.നാളെ ആ സുദിനം വന്നു അടുക്കും.ഏകദേശം 11 മണി ആയിക്കാണും.
     ആ വാർത്ത ഞങ്ങളെ ശെരിക്കും ഞെട്ടിച്ചു കളഞ്ഞു .നാളെ മുതൽ ക്ലാസുകൾ ഇല്ല.കോവിഡ് 19 എന്ന മഹാമാരി നാടിനെ പിടിമുറുക്കുന്നു.
   ദൈവമേ!!!!ഓർക്കാപ്പുറത്തു ഇങ്ങനെ സംഭവിച്ചാൽ എന്ത് ചെയ്യാൻ കഴിയും?
അധ്യാപകരോടുള്ള യാത്ര പറച്ചിൽ , സഹപാഠികളുമായുള്ള ദുഃഖം പങ്കുവെക്കൽ ,,എല്ലാ ആശീർവാദങ്ങളും വാങ്ങി സ്കൂളിലെ പാടി ഇറങ്ങണം എന്ന സ്വപ്നം ബാക്കിയായി..................
മനസ്സിൽ ഒരു ചിന്ത മാത്രം ഒതുക്കി വീട്ടിലേക്കു യാത്രയായി ..
ഈ മഹാമാരി ലോകത്തെ വിട്ടു എത്രയും പെട്ടെന്ന് പോട്ടെ...എല്ലാവര്ക്കും സുഖമായിരിക്കട്ടെ...എന്റെ ടീച്ചർമാർക്കും.....

ഗൗരി ജി
4 A എൽ പി എസ്സ് അരീക്കര
കായംകുളം ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ