വാരി വലിച്ചു തിന്നരുത്
വാരി വലിച്ചു തിന്നരുത്
വാരി വലിച്ചു തിന്നാൽ പിന്നെ
ഡോക്ടറേ വൈദ്യരേ എന്ന് വിളിക്കാം
പ്ലാസ്റ്റിക് കവറുകൾ കുപ്പികളൊന്നും
വേണ്ടേ വേണ്ട നമുക്ക് വേണ്ട
ചപ്പും ചവറും വലിച്ചെറിയരുതേ
നാടിനെ മലിനമാക്കീടരുതേ
വീടും പരിസരവും ശുചിയാക്കേണം
വ്യക്തിശുചിത്വം പാലിക്കേണം
നിത്യവും പല്ലുകൾ തേച്ചീടേണം
നിത്യവും നാം കുളിച്ചീടേണം
ആഴ്ചയിൽ നഖങ്ങൾ വെട്ടീടേണം
വൃത്തിയിൽ വസ്ത്രം ധരിച്ചീടേണം
ശുചിത്വശീലങ്ങൾ പാലിച്ചെന്നാൽ
ആരോഗ്യമുള്ളവരായീടും നാം