എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ഭൂമിയെ സംരക്ഷിക്കാം

Schoolwiki സംരംഭത്തിൽ നിന്ന്
ഭൂമിയെ സംരക്ഷിക്കാം

നാം പ്ലാസ്റ്റിക് വലിച്ചെറിയുന്നത് മൂലം സസ്യങ്ങൾക്കും മറ്റു ജീവജാലങ്ങൾക്കും മാത്രമല്ല പ്രശ്നങ്ങളുണ്ടാകുന്നത്; നമുക്കും പ്രശ്നങ്ങളുണ്ടാകും. അതുകൊണ്ട് നാം പ്ലാസ്റ്റിക് വലിച്ചെറിയരുത്. പ്ലാസ്റ്റിക് കത്തിക്കാനും പാടില്ല. പ്ലാസ്റ്റിക് കവറുകൾ ഉപേക്ഷിച്ച് പകരം തുണിസഞ്ചികൾ ഉപയോഗിക്കുക. പ്ലാസ്റ്റിക് കുപ്പികളും ഒഴിവാക്കാം. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുക. അതുമാത്രമല്ല വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും ഉയർന്നു വരുന്ന പുകപടലങ്ങൾ അന്തരീക്ഷത്തിൽ വ്യാപരിച്ചു വായു മലിനമാകുന്നു. നാമത് ശ്വസിക്കുന്നു. അതും നമുക്ക് തന്നെയാണ് പ്രശ്നം. അതിനാൽ ഇനിമുതൽ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാതിരിക്കാം. ഭൂമിയെ സംരക്ഷിക്കാം.

അജിൻ.ബി
4 B എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം