എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/പ്രകൃതിയിലേക്ക് മടങ്ങാം

Schoolwiki സംരംഭത്തിൽ നിന്ന്
പ്രകൃതിയിലേക്ക് മടങ്ങാം

നമ്മുടെ ചുറ്റുമുള്ള ഏറ്റവും മനോഹരവും ആകർഷകവുമായ പ്രകൃതി നമുക്ക് ജീവിക്കാൻ സ്വാഭാവിക പരിസ്ഥിതി പ്രദാനം ചെയ്യുന്നു. നമ്മുടെ പ്രകൃതിയിൽ മനോഹരമായ പൂക്കൾ, വനങ്ങൾ, ആകർഷകമായ പക്ഷികൾ, മൃഗങ്ങൾ, നദികൾ, മലകൾ, താഴ്വരകൾ തുടങ്ങിയവയെല്ലാമുണ്ട്.
നമ്മുടെ ആരോഗ്യകരമായ ജീവിതത്തിനായി നമ്മുടെ ദൈവം പ്രകൃതിയെ സൃഷ്ടിച്ചിരിക്കുന്നു. ഇന്നു നാം ജീവിക്കുന്നതിനു വേണ്ടി ഉപയോഗിക്കുന്ന എല്ലാ വസ്തുക്കളും പ്രകൃതിയുടേതാണ്. അതിനെ നാം നശിപ്പിക്കാൻ പാടില്ല. അതുകൊണ്ട് പ്രകൃതിയെ വൃത്തിയായി നിലനിർത്തേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.
ഈ കാലഘട്ടത്തിൽ മനുഷ്യരുടെ സ്വാർത്ഥത കാരണം വലിയതോതിൽ പ്രകൃതിയെ നശിപ്പിക്കുന്നു. എന്നാൽ നമ്മൾ എല്ലാവരും പ്രകൃതിയുടെ സൗന്ദര്യം നിലനിർത്താൻ ശ്രമിക്കണം. ആരോഗ്യകരമായ നല്ലൊരു നാളേക്ക് വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാം. പ്രകൃതിയിലേക്ക് മടങ്ങാം.

ശിഖതീർഥ വി.ആർ
2 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - ലേഖനം