എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/തലമുറകളിലെ മാറ്റങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
തലമുറകളിലെ മാറ്റങ്ങൾ

പണ്ട് കാലങ്ങളിൽ നമ്മുടെ നാട്ടിലെങ്ങും ഡെങ്കിയും ചിക്കുൻഗുനിയയും ഒന്നുമുണ്ടായിരുന്നില്ല. എന്നാൽ ഇന്നത്തെ സ്ഥിതി അങ്ങനെയല്ല. ഒരു മഴ പെയ്താൽ ഉടൻതന്നെ കൊതുക് വരികയും അസുഖം പരത്തുകയും ചെയ്യുന്നു. അതിനു കാരണം നമ്മുടെ ഇന്നത്തെ ജീവിത ശൈലി തന്നെയാണ്. അശുദ്ധമായ ചുറ്റുപാടുകൾ, വലിച്ചെറിയുന്ന പ്ലാസ്റ്റിക്കുകൾ ഇവയൊക്കെയും കിടന്ന് വെള്ളം കെട്ടിനിന്ന് കൊതുകുകൾ രൂപമെടുക്കുന്നു.അവ നമ്മിലേക്ക് പല രോഗങ്ങളും പരത്തുന്നു.
നാം ഇപ്പോഴും പ്ലാസ്റ്റിക് കവറുകളിൽ സാധനങ്ങൾ വാങ്ങുന്നു.ഇന്ന് നമ്മുടെ ഇടയിൽ പ്ലാസ്റ്റിക് ഒഴിച്ചുകൂടാനാവാത്ത ഒന്നായി മാറിയിരിക്കുകയാണ്. അതു തന്നെയാണ് നമ്മുടെ നാടിന്റെ വിപത്ത്. ഇനിയെങ്കിലും നമുക്ക് പ്ലാസ്റ്റിക് വാങ്ങാതെയും വലിച്ചെറിയാതെയും ഇരിക്കാം. പരിസരം ശുചീകരിക്കാം. നമ്മുടെ വീടിനു ചുറ്റും പ്ലാസ്റ്റിക്കുകൾ ഇല്ല എന്ന് ഉറപ്പുവരുത്താം. അങ്ങനെ പ്ലാസ്റ്റിക് വിമുക്തമായ ഒരു കേരളമാക്കി മാറ്റീടാം.

റ്റീന റ്റി.എസ്
3 A എൽ.പി.എസ് കോവില്ലൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം